22 November Friday

പ്ലാസ്‌റ്റിക്‌ ഉൽപ്പാദനം ; പരാതി നൽകാൻ ഓൺലൈൻ സംവിധാനം നിർദേശിച്ച്‌ ഹൈക്കോടതി

വെബ് ഡെസ്‌ക്‌Updated: Friday Nov 1, 2024


കൊച്ചി
പ്ലാസ്‌റ്റിക് കപ്പ്, പ്ലേറ്റ്, കവർ തുടങ്ങിയവയുടെ അനധികൃത ഉൽപ്പാദനത്തെക്കുറിച്ച് പൊതുജനങ്ങൾക്ക് പരാതി അറിയിക്കാൻ ഓൺലൈൻ സംവിധാനം ഏർപ്പെടുത്തണമെന്ന്‌ ഹൈക്കോടതി. ഈ സംവിധാനം ഏർപ്പെടുത്തിയാൽ മലിനീകരണ നിയന്ത്രണ ബോർഡിനും നടപടി എളുപ്പമാകുമെന്നും കോടതി അഭിപ്രായപ്പെട്ടു. ഓൺലൈൻ സംവിധാനം ഏർപ്പെടുത്താൻ എത്രസമയം വേണ്ടിവരുമെന്ന്‌ അറിയിക്കാനും  ചീഫ് ജസ്റ്റിസ് നിതിൻ മധുകർ ജാംദാർ, ജസ്‌റ്റിസ് എസ് മനു എന്നിവരുൾപ്പെട്ട ബെഞ്ച്‌ മലിനീകരണ നിയന്ത്രണ ബോർഡിനോട്‌ നിർദേശിച്ചു.

പ്ലാസ്‌റ്റിക് ഉൽപ്പന്ന നിർമാണത്തിന് ചട്ടപ്രകാരം രജിസ്ട്രേഷൻ എടുക്കാത്തവർക്കെതിരെ നടപടി ആവശ്യപ്പെട്ട്‌ മലപ്പുറം സ്വദേശി കെ വി സുധാകരനാണ്‌ ഹർജി നൽകിയത്‌. പ്ലാസ്‌റ്റിക്‌ അനധികൃത ഉൽപ്പാദനം തടയാൻ  പരിശോധന നടത്തുന്നുണ്ടെന്ന്‌ ബോർഡിന്റെ അഭിഭാഷകൻ അറിയിച്ചു. ഹർജി നവംബർ 11ന്‌ വീണ്ടും പരിഗണിക്കും.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top