30 December Monday

ബാവായുടെ വേർപാട്‌ സഭയ്‌ക്കും നാടിനും തീരാനഷ്ടം : എം വി ഗോവിന്ദൻ

വെബ് ഡെസ്‌ക്‌Updated: Saturday Nov 2, 2024


കോതമംഗലം
ബസേലിയോസ്‌ തോമസ്‌ പ്രഥമൻ കാതോലിക്കാ ബാവായുടെ വേർപാട്‌ യാക്കോബായ സഭയ്‌ക്കും നാടിനും തീരാനഷ്ടമാണെന്ന്‌ സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ പറഞ്ഞു. കോതമംഗലത്ത്‌ ബാവായ്‌ക്ക്‌ ആദരാഞ്ജലി അർപ്പിച്ചശേഷം മാധ്യമങ്ങളോട്‌ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ബാവായുടെ ജീവിതം നാടിന്റെ നന്മയ്‌ക്കും പുരോഗതിക്കും വഴിതെളിച്ചു. നിര്യാണത്തിൽ സിപിഐ എം സംസ്ഥാന കമ്മിറ്റിയുടെ അനുശോചനം രേഖപ്പെടുത്തുന്നതായും അദ്ദേഹം പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top