26 December Thursday

മാലിന്യമുക്ത നവകേരളം ; ഹരിതപ്രഖ്യാപനങ്ങളുമായി സംസ്ഥാനം

വെബ് ഡെസ്‌ക്‌Updated: Saturday Nov 2, 2024


തിരുവനന്തപുരം
‘ശുചിത്വ കേരളം സുസ്ഥിര കേരളം’ ലക്ഷ്യമിട്ട് സംസ്ഥാനമൊട്ടാകെ സംഘടിപ്പിക്കുന്ന മാലിന്യമുക്തം നവകേരളം ക്യാമ്പയിന്റെ ഭാഗമായുള്ള മാതൃകാ ഹരിത പ്രഖ്യാപനങ്ങൾ സംസ്ഥാനത്ത് കേരളപ്പിറവി ദിനത്തിൽ നടന്നു. തദ്ദേശസ്ഥാപനങ്ങളുടെ നേതൃത്വത്തിൽ സംസ്ഥാനത്തെ തെരഞ്ഞെടുത്ത ടൗണുകൾ, മാർക്കറ്റുകൾ, പൊതുസ്ഥലങ്ങൾ, ടൂറിസം കേന്ദ്രങ്ങൾ, വിദ്യാലയങ്ങൾ, സ്ഥാപനങ്ങൾ, കലാലയങ്ങൾ, അയൽക്കൂട്ടങ്ങൾ തുടങ്ങിയവയാണ് ഹരിത പദവിയിലേക്ക് എത്തിയത്.

50766 അയൽക്കൂട്ടങ്ങളെ ഹരിത അയൽക്കൂട്ടങ്ങളായി പ്രഖ്യാപിച്ചു. 18232 സ്ഥാപനങ്ങളും 903 ടൗണുകളും 6,952 വിദ്യാലയങ്ങളും  537 പൊതുസ്ഥലങ്ങളും 458 കലാലയങ്ങളും ഹരിത പദവി കൈവരിച്ചു.

സംസ്ഥാനത്തെ പകുതിയലധികം വിദ്യാലയങ്ങൾ ഹരിതപദവി നേടിയതിന്റെ സംസ്ഥാനതലപ്രഖ്യാപനം തിരുവനന്തപുരം പട്ടം ഗവ. മോഡൽ ജിഎച്ച്‌എസ്‌എസിൽ മന്ത്രി വി ശിവൻകുട്ടി നിർവഹിച്ചു.  കൊല്ലത്ത്‌ മന്ത്രിമാരായ കെ എൻ ബാലഗോപാലും ജെ ചിഞ്ചുറാണിയും ഇടുക്കിയിൽ മന്ത്രി റോഷി അഗസ്റ്റിനും വിവിധ ഘടകങ്ങളുടെ പ്രഖ്യാപനംനിർവഹിച്ചു. മറ്റിടങ്ങളിൽ എംഎൽഎമാരും തദ്ദേശസ്ഥാപനങ്ങളിലെ ജനപ്രതിനിധികളും നേതൃത്വം നൽകി. സംസ്ഥാനത്തെ സമ്പൂർണ മാലിന്യമുക്‌തമാക്കുക ലക്ഷ്യമിട്ട്‌ 2025 മാർച്ച്‌ 30 വരെ നടക്കുന്ന ജനകീയ ക്യാമ്പയിൻ ഒക്‌ടോബർ രണ്ടിനാണ്‌ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്‌ഘാടനംചെയ്‌തത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top