തിരുവനന്തപുരം > സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിലെ സ്കൂൾ ബസ് തൊഴി ലാളികൾക്ക് മിനിമം വേതനം നിശ്ചയിക്കാൻ വൈകുന്നതിൽ പ്രതിഷേധിച്ച് കേരള സ്റ്റേറ്റ് സ്കൂൾ ബസ് ഓപ്പറേറ്റേഴ്സ് യൂണിയന്റെ നേതൃത്വത്തിൽ സെക്രട്ടറിയറ്റ് മാർച്ച് നടത്തും. ശനി രാവിലെ 10 ന് നടക്കുന്ന മാർച്ചും ഉപവാസ സമരവും സിഐടിയു സംസ്ഥാന സെക്രട്ടറി കെ എസ് സുനിൽ കുമാർ ഉദ്ഘാടനം ചെയ്യും.
സ്കൂൾ ബസ് സംവിധാനം പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമാക്കുക, സ്കൂൾ ബസ് സംവിധാനം തദ്ദേശ സ്വയംഭരണസ്ഥാനങ്ങൾ ഏറ്റെടുക്കുക, തൊഴിൽ സുരക്ഷിതത്വം ഉറപ്പുവരുത്തുക, ഇൻഷ്വറൻസ്, പിഎഫ് എന്നിവ ഏർപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..