കോഴിക്കോട്
വയനാട്ടിലെ ദുരന്തബാധിതരായ 100 കുടുംബങ്ങൾക്ക് എട്ട് സെന്റിൽ കുറയാത്ത ഭൂമിയിൽ ആയിരം ചതുരശ്രഅടിയിൽ വീട് നിർമിച്ചുനൽകുമെന്ന് മുസ്ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി തങ്ങൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. സർക്കാർ പദ്ധതികളുമായി ചേർന്നാണ് വയനാട് പുനരധിവാസം യാഥാർഥ്യമാക്കുക.
ടൗൺഷിപ്പാണ് സർക്കാർ ഒരുക്കുന്നതെങ്കിൽ പ്രത്യേക ബ്ലോക്കായി വീടുകൾ നിർമിച്ചുനൽകും. ഇക്കാര്യം മുഖ്യമന്ത്രിയെ അറിയിച്ചിട്ടുണ്ട്. തിങ്കളാഴ്ച മുഖ്യമന്ത്രിയുമായി വീണ്ടും കൂടിക്കാഴ്ച നടത്തും. പുരധിവാസത്തിന് 36,08,11,688 രൂപയാണ് ലീഗ് സമാഹരിച്ചത്. വീടുനിർമിക്കാൻ വിവിധ ജില്ലകളിലായി 2.31 ഏക്കർ ഭൂമിയും ലഭിച്ചു. ദുരിതബാധിതർക്കായി ചെലവഴിക്കുന്ന മുഴുവൻ തുകയുടെ കണക്കും പ്രസിദ്ധപ്പെടുത്തും. ദേശീയ ജനറൽ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി, സംസ്ഥാന ജനറൽ സെക്രട്ടറി പി എം എ സലാം, സംസ്ഥാന വൈസ് പ്രസിഡന്റ് ഉമ്മർ പാണ്ടികശാല തുടങ്ങിയവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..