22 December Sunday

ഹോംസ്റ്റേകളിൽ ബയോഗ്യാസ് 
പ്ലാന്റിന് സർക്കാർ സഹായം

എസ് കിരൺബാബുUpdated: Monday Sep 2, 2024


തിരുവനന്തപുരം
ഉത്തരവാദിത്വ ടൂറിസം മിഷന് കീഴിൽ രജിസ്റ്റർ ചെയ്‌ത  ഹോംസ്റ്റേകളിലും എത്‌നിക് ക്യുസീനുകളിലും (വീട്ടിൽ ഭക്ഷണം ലഭ്യമാക്കുന്ന അംഗീകൃത യൂണിറ്റുകൾ) ബയോഗ്യാസ് പ്ലാന്റ് സ്ഥാപിക്കാൻ ടൂറിസം വകുപ്പിന്റെ ധനസഹായം. പരിസ്ഥിതി സൗഹൃദ വിനോദസഞ്ചാരം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ്‌ നടപടി.

മികച്ച നിലയിൽ പ്രവർത്തിക്കുന്ന 20 ഹോംസ്റ്റേകൾക്കും 20 എത്‌നിക് ക്യുസീനുകൾക്കും 22,000 രൂപ വീതം  നൽകും.  ഒരു വർഷമായി പ്രവർത്തിച്ച് വരുന്ന എല്ലാവിധ ലൈസൻസുമുള്ള  യൂണിറ്റുകൾക്ക് അപേക്ഷിക്കാം. സ്ത്രീകൾ നടത്തുന്ന യൂണിറ്റുകൾക്കാണ് മുൻ​ഗണന. ബയോഗ്യാസ് പ്ലാന്റ് സ്ഥാപിച്ചതിനുശേഷം ബിൽ സഹിതം പ്രത്യേക ഫോമിൽ അപേക്ഷിച്ചാൽ തുക കൈമാറും. ഉത്തരവാദിത്വ ടൂറിസം മിഷന് കീഴിൽ സംസ്ഥാനത്ത് 5600 യൂണിറ്റുകളാണ് പ്രവർത്തിക്കുന്നത്. മിഷൻ കോ ഓർഡിനേറ്റർമാർ നേരിട്ട് പരിശോധന നടത്തി നൽകുന്ന റിപ്പോർട്ട് പ്രകാരമായിരിക്കും പണം അനുവദിക്കുക. മികച്ച യൂണിറ്റുകൾക്ക് വരുംവർഷങ്ങളിലും സമാനമായി ഇളവുകൾ നൽകും. ഫോൺ: 0471 2334749. ഇമെയിൽ : rt@keralatourism.org

തനത് വിഭവങ്ങളുടെ എത്‌നിക് ക്യുസീനുകൾ
കേരളത്തിന്റെ തനത് വിഭവങ്ങൾ വിനോദ സഞ്ചാരികൾക്ക് പരിചയപ്പെടുത്തുന്നതിനും വീട്ടമ്മമാർക്ക് വരുമാനം ലഭ്യമാക്കുന്നതിനും ആരംഭിച്ച പദ്ധതിയാണിത്. താൽപര്യമുള്ളവർക്ക് പ്രത്യേക പരിശീലനം നൽകിയ ശേഷമാണ് യൂണിറ്റുകൾ രൂപീകരിച്ചത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top