23 December Monday

ജില്ലയിലെ ആദ്യ ഗ്രീൻ ക്യാമ്പസ്‌ 
മണിമലക്കുന്ന് ഗവ. കോളേജ്‌

വെബ് ഡെസ്‌ക്‌Updated: Thursday Oct 3, 2024


കൂത്താട്ടുകുളം
ജില്ലയിലെ ആദ്യ ഗ്രീൻ ക്യാമ്പസായി മണിമലക്കുന്ന് ഗവ. കോളേജിനെ പ്രഖ്യാപിച്ചു. മാലിന്യപരിപാലനം, ജൈവ വൈവിധ്യം, കൃഷി, ഊർജസംരക്ഷണം, ജലസുരക്ഷ, ഹരിത പെരുമാറ്റച്ചട്ടം, അനുബന്ധ പ്രവർത്തനങ്ങൾ എന്നിവയിൽ നടത്തിയ ഗ്രേഡിങ്ങിൽ എ പ്ലസ് നേടി. മാലിന്യമുക്ത നവകേരളം ജനകീയ ക്യാമ്പയിനിന്റെ ഭാഗമായി ഹരിതകേരളം മിഷൻ, തിരുമാറാടി പഞ്ചായത്ത്, കോളേജ് എൻഎസ്എസ്‌ യൂണിറ്റ് എന്നിവയാണ്‌ പ്രവർത്തനങ്ങൾക്ക്‌ നേതൃത്വം നൽകിയത്‌. അനൂപ് ജേക്കബ് എംഎൽഎ പ്രഖ്യാപനം നടത്തി. സന്ധ്യാമോൾ പ്രകാശ് അധ്യക്ഷയായി.

ജനകീയ ക്യാമ്പയിനിന്റെ ഭാഗമായി അടുത്ത ആറുമാസത്തെ കർമപദ്ധതി എം ജെ ജേക്കബ് പഞ്ചായത്ത്‌ സെക്രട്ടറി പി പി റെജിമോന് നൽകി പ്രകാശിപ്പിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ എം എം ജോർജ്, എ എ സുരേഷ്, പ്രിൻസിപ്പൽ ഡോ. കെ മണിലാൽ, രമ മുരളീധര കൈമൾ, ആതിര സുമേഷ് എന്നിവർ സംസാരിച്ചു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top