23 December Monday

മുനമ്പത്ത്‌ ബട്ടർഫ്ലൈ പാർക്ക്‌ 
നിർമാണം തുടങ്ങി

വെബ് ഡെസ്‌ക്‌Updated: Thursday Oct 3, 2024

വൈപ്പിൻ
മുനമ്പം ടൂറിസം ബീച്ച് ഹരിത ടൂറിസം ബീച്ചായി പ്രഖ്യാപിക്കുന്നതിന്റെ ഭാഗമായുള്ള ബട്ടർഫ്ലൈ പാർക്കിന്റെ നിർമാണോദ്ഘാടനം നടത്തി. വൈപ്പിൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്‌ തുളസി സോമൻ വൃക്ഷത്തൈ നട്ട്‌ ഉദ്‌ഘാടനം ചെയ്‌തു.

പള്ളിപ്പുറം പഞ്ചായത്ത് പ്രസിഡന്റ്‌ രമണി അജയൻ അധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്ത് വൈസ്‌ പ്രസിഡന്റ്‌ കെ എ സാജിത്ത്, ഡോ. സമ്പത്ത് കുമാർ, പി ജി മനോഹരൻ, എം കെ ദേവരാജൻ, വാർഡ് അംഗം ജസ്‌ന സനിൽ എന്നിവർ സംസാരിച്ചു. പെട്രോനെറ്റ് എൻഎൽജിയുടെ  സാമൂഹ്യ പ്രതിബദ്ധതാ ഫണ്ട് ഉപയോഗിച്ച് വൈപ്പിൻ ബ്ലോക്കിന്റെ നേതൃത്വത്തിൽ ഹരിതകേരളം മിഷൻ സാങ്കേതികസഹായത്തിലാണ് പദ്ധതി നടപ്പാക്കുന്നത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top