21 November Thursday

സതീശന്റെ വാദം 
ബിജെപിക്കുവേണ്ടി : എം വി ഗോവിന്ദൻ

വെബ് ഡെസ്‌ക്‌Updated: Saturday Nov 2, 2024


തിരുവനന്തപുരം
കൊടകര കുഴൽപ്പണ കേസിലെ പുതിയ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിൽ പ്രതിപക്ഷ നേതാവ്‌ വി ഡി സതീശന്റെ പ്രസ്‌താവന ബിജെപിയുമായി സമരസപ്പെടുന്ന നിലപാടിന്റെ തുടർച്ചയാണെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. കൊടകര കുഴൽപ്പണക്കേസിൽ കേരള പൊലീസ് 3.5 കോടി രൂപ പിടിച്ചെ ടുക്കുകയും 23 പേരെ അറസ്‌റ്റുചെയ്യുകയും ചെയ്‌തിരുന്നു. കുറ്റപത്രത്തിൽ ഇത് ബിജെപിയുടെ തെരഞ്ഞെടുപ്പ്‌ പണമാണെന്നും വ്യക്തമാക്കി. ഈ കേസിലെ കള്ളപ്പണവുമായി ബന്ധപ്പെട്ട കാര്യങ്ങൾ കേന്ദ്ര ഏജൻസികളാണ് അന്വേഷിക്കേണ്ടത് എന്നതിനാൽ കുറ്റപത്രത്തിന്റെ പകർപ്പ് സഹിതം ഇഡിക്കും ഇൻകംടാക്‌സ്‌ വിഭാഗത്തിനും കേരള പൊലീസ് നൽകിയിരുന്നു. എന്നാൽ അന്വേഷണവുമായി മുന്നോട്ടുപോകാൻ കേന്ദ്ര ഏജൻസികൾ തയ്യാറായില്ല.

ഇതിനെതിരെ ഹൈക്കോടതിയിൽ വന്ന ഹർജിയെ തുടർന്ന്‌ കേന്ദ്ര ഏജൻസികൾക്ക്‌ കോടതിയിൽ ഹാജരാകേണ്ടി വന്നു. പിഎംഎൽ ആക്ട് പ്രകാരം ഉൾപ്പെടെ പരിശോധിച്ച് ഉചിതമായ നടപടി എടുക്കാമെന്ന് കേന്ദ്ര ഏജൻസികൾ ഹൈക്കോടതിക്ക്‌ ഉറപ്പുനൽകി. എന്നിട്ടും അന്വേഷണത്തിന് അവർ തയ്യാറായില്ല. ഈ തെറ്റായ സമീപനത്തിനെതിരെ നിലപാട് സ്വീകരിക്കുന്നതിന് പകരം സംസ്ഥാന സർക്കാരിനെ കുറ്റപ്പെടുത്തി കേന്ദ്ര ഏജൻസികളെ രക്ഷപ്പെടുത്താനാണ് പ്രതിപക്ഷ നേതാവിന്റെ ശ്രമം.ഗോൾവാൾക്കറുടെ ജന്മശതാബ്ദി ആഘോഷത്തിൽ ഉൾപ്പെടെ പങ്കെടുത്ത്‌ ആർഎസ്എസ് ബന്ധം വ്യക്തമാക്കിയ സതീശൻ ഇപ്പോൾ അവർക്കായി രംഗത്തിറങ്ങിയിരിക്കുകയാണ്‌.   ഈ കാപട്യം തിരിച്ചറിയുവാനുള്ള രാഷ്ട്രീയ വിവേകം കേരളത്തിനുണ്ട്‌–-  എം വി ഗോവിന്ദൻ പ്രസ്‌താവനയിൽ പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top