22 December Sunday

പി ജെ ആന്റണി ജന്മശതാബ്‌ദി ആഘോഷങ്ങൾക്ക്‌ തുടക്കം

വെബ് ഡെസ്‌ക്‌Updated: Saturday Nov 2, 2024


കൊച്ചി
പി ജെ ആന്റണി ഫൗണ്ടേഷന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന പി ജെ ആന്റണി ജന്മശതാബ്‌ദി ആഘോഷങ്ങൾക്ക്‌ തുടക്കം. എഴുത്തുകാരൻ അശോകൻ ചരുവിൽ ഉദ്‌ഘാടനം ചെയ്തു.

കലയിലൂടെ പി ജെ ആന്റണി ഉയർത്തിയ കലാപങ്ങൾ സാധാരണ മനുഷ്യരുടെ ജീവിതത്തിൽ ഉണ്ടാക്കിയ ഉയർച്ച എക്കാലവും ഓർമിക്കപ്പെടുമെന്ന്‌ അശോകൻ ചരുവിൽ പറഞ്ഞു. ചലച്ചിത്രമേഖലയിലെ അനാവശ്യ പ്രവണതകളോടുള്ള വിയോജിപ്പുകൾ അക്കാലത്തുതന്നെ തുറന്നുപറയാൻ അദ്ദേഹം മടിച്ചിരുന്നില്ലെന്നും അശോകൻ ചരുവിൽ പറഞ്ഞു.

ഫൗണ്ടേഷൻ പ്രസിഡന്റ്‌ ജോൺ ഫെർണാണ്ടസ് അധ്യക്ഷനായി. ‘പി ജെ ആന്റണിയുടെ നാടകലോകം’ വിഷയത്തിൽ ടി എം എബ്രഹാം പ്രഭാഷണം നടത്തി.
നാടകപ്രവർത്തകൻ കെ എം ധർമൻ, ബാബുരാജ്‌ വൈറ്റില, പി ജെ ആന്റണിയുടെ മകൾ അഡ്വ. എലിസബത്ത് ആന്റണി, ഫൗണ്ടേഷൻ സെക്രട്ടറി പി ആർ റെനീഷ്, കെ എ രാജേഷ് എന്നിവർ സംസാരിച്ചു. തുടർന്ന് മലപ്പുറം ലിറ്റിൽ എർത്ത്‌ സ്കൂൾ ഓഫ് തിയറ്റർ അവതരിപ്പിച്ച നാടകം "നൂറ് ശതമാനം സിന്ദാബാദ്' അരങ്ങേറി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top