22 December Sunday

99 പൊതുസ്ഥലം ഹരിതവീഥികളാകുന്നു

വെബ് ഡെസ്‌ക്‌Updated: Saturday Nov 2, 2024

കൊച്ചി
‘മാലിന്യമുക്തം നവകേരളം’ ജനകീയ ക്യാമ്പയിന്റെ ഭാഗമായി ജില്ലയിൽ കവലകളും ബസ് സ്റ്റാൻഡുകളും ഉൾപ്പെടെ 99 പൊതുസ്ഥലങ്ങൾകൂടി മാലിന്യം നീക്കി ഹരിതവീഥികളാക്കുന്ന പ്രവൃത്തികൾക്ക്‌ തുടക്കം. നഗരസൗന്ദര്യവൽക്കരണത്തിന്റെ ജില്ലാ ഉദ്‌ഘാടനം കേരളപ്പിറവിദിനത്തിൽ കൂത്താട്ടുകുളത്ത്‌ നടന്നു. സെൻട്രൽ കവലയുടെ സൗന്ദര്യവൽക്കരണത്തിന്‌ തുടക്കമിട്ട്‌ നഗരസഭാ അധ്യക്ഷ വിജയ ശിവൻ ഉദ്ഘാടനം ചെയ്തു. കവലയിലെ ട്രാഫിക് ഐലൻഡിലെ മാലിന്യം നീക്കി ചെടികൾ നട്ടു. നടപ്പുറം റോഡ്, സബ് രജിസ്ട്രാർ ഓഫീസ് ബസ് സ്റ്റോപ്പ് തുടങ്ങിയ ഭാഗങ്ങളും ശുചീകരിച്ച്‌ പൂച്ചെടികൾ നട്ടു. നഗരസഭാ ഉപാധ്യക്ഷൻ സണ്ണി കുര്യാക്കോസ് അധ്യക്ഷനായി. ജിജി ഷാനവാസ്, പ്രിൻസ് പോൾ ജോൺ, ഷിബി ബേബി, മരിയ ഗെരേത്തി, പി ജി സുനിൽകുമാർ, മർക്കോസ് ജോയി, എ എ സുരേഷ് എന്നിവർ സംസാരിച്ചു. 

ക്യാമ്പയിന്റെ ഭാഗമായുള്ള പ്രവർത്തനങ്ങൾ വിജയകരമായി പൂർത്തിയാക്കിയ 406 ഹരിതസ്ഥാപനങ്ങൾ, 167 വിദ്യാലയങ്ങൾ, 16 ക്യാമ്പസുകൾ, 410 അങ്കണവാടികൾ, 5460 അയൽക്കൂട്ടങ്ങൾ എന്നിവ ഉൾപ്പെടെ 6459 സംവിധാനങ്ങളാണ് ഹരിതപദവിയിലേക്ക്‌ ഉയർന്നത്‌. 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top