22 December Sunday

ഇനി നന്മയുടെ പ്രകാശം ; തോമസ്‌ പ്രഥമൻ കാതോലിക്കാ ബാവായ്‌ക്ക്‌ അന്ത്യാഞ്ജലി

സ്വന്തം ലേഖകൻUpdated: Sunday Nov 3, 2024

ബസേലിയോസ് തോമസ് പ്രഥമൻ കാതോലിക്കാ ബാവായ്ക്ക് മുഖ്യമന്ത്രി പിണറായി വിജയൻ അന്ത്യോപചാരം അർപ്പിക്കുന്നു. ഫോട്ടോ: എ ആർ അരുൺരാജ്


പുത്തൻകുരിശ്
ഹൃദയനൈർമല്യം നിറഞ്ഞ വിശ്വാസജീവിതത്തിലൂടെ യാക്കോബായ സുറിയാനി സഭയെ നയിച്ച ബസേലിയോസ്‌ തോമസ്‌ പ്രഥമൻ കാതോലിക്കാ ബാവാ ഇനി ജനമനസ്സിൽ സ്നേഹത്തിന്റെയും നന്മയുടെയും വെളിച്ചമാകും. പുത്തൻകുരിശ്‌ പാത്രിയർക്കാ സെന്ററിനോടുചേർന്ന മാർ അത്തനേഷ്യസ്‌ കത്തീഡ്രലിലെ കബറടക്കശുശ്രൂഷയിൽ ആയിരങ്ങൾ പങ്കെടുത്തു. സംസ്ഥാന സർക്കാർ ഗാർഡ് ഓഫ് ഓണർ നൽകി.

ബാവാ പണികഴിപ്പിച്ച കത്തീഡ്രലിൽ അദ്ദേഹം പറഞ്ഞയിടത്തായിരുന്നു കബറിടം. പൊതുദർശനത്തിനുശേഷം വിലാപയാത്രയായാണ്‌ മൃതദേഹം കത്തീഡ്രലിലെത്തിച്ചത്‌. മലങ്കര മെത്രാപോലീത്ത ജോസഫ് മാർ ഗ്രിഗോറിയോസ് മുഖ്യകാർമികനായി. അന്ത്യോക്യയിലെ പാത്രിയർക്കീസ് ബാവായുടെ പ്രതിനിധികളായ അമേരിക്കൻ ആർച്ച് ബിഷപ് മാർ ദിവന്നാസിയോസ് ജോൺ കവാക്, ഇംഗ്ലണ്ടിലെ ആർച്ച് ബിഷപ് മാർ അത്താനാസിയോസ് തോമ ഡേവിഡ് എന്നിവരും സഭയിലെ മറ്റ് മെത്രാപോലീത്തമാരും സഹകാർമികരായി. ബാവായുടെ വിൽപ്പത്രവും പാത്രിയർക്കീസ് ബാവായുടെ അനുശോചനകൽപ്പനയും വായിച്ചു.
മുഖ്യമന്ത്രി പിണറായി വിജയൻ, പ്രതിപക്ഷനേതാവ്‌ വി ഡി സതീശൻ, ഗവർണർ ആരിഫ് മൊഹമ്മദ് ഖാൻ, കേന്ദ്രമന്ത്രി സുരേഷ് ഗോപി, മന്ത്രിമാരായ വി എൻ വാസവൻ, പി പ്രസാദ്, റോഷി അഗസ്‌റ്റിൻ, നടൻ മമ്മൂട്ടി തുടങ്ങിയവർ അന്ത്യോപചാരമർപ്പിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top