തിരുവനന്തപുരം > സംസ്ഥാനത്തെ മികവിന്റെ കേന്ദ്രങ്ങളുടെ അടിസ്ഥാന സൗകര്യവികസനത്തിനായി 74.54 കോടിയുടെ കിഫ്‌ബി ധനസഹായം. സെന്റർ ഓഫ് എക്സലൻസ് ഇൻ മൈക്രോബയോം, സെന്റർ ഓഫ് എക്സലൻസ് ഇൻ ന്യൂട്രാസ്യൂട്ടിക്കൽസ്, കേരള സ്കൂൾ ഓഫ് മാത്തമാറ്റിക്സ്, ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ക്ലൈമറ്റ് ചെയ്ഞ്ച് സ്റ്റഡീസ് എന്നീ സ്ഥാപനങ്ങൾക്കാണ് സഹായം.
സൂക്ഷ്മാണു പഠനത്തിനായി സ്ഥാപിച്ച സെന്റർ ഓഫ് എക്സലൻസ് ഇൻ മൈക്രോബയോമിന് തിരുവനന്തപുരത്ത് ആസ്ഥാനമൊരുങ്ങും. നിലവിൽ തോന്നയ്ക്കൽ ബയോ സയൻസ് പാർക്കിലാണ് പ്രവർത്തനം. ന്യൂട്രാസ്യൂട്ടിക്കൽസ് സംബന്ധിച്ച ഗവേഷണങ്ങളും വാണിജ്യവൽക്കരണവുമാണ് ലക്ഷ്യമിടുന്നത്. കോഴിക്കോടുള്ള കേരള സ്കൂൾ ഓഫ് മാത്തമാറ്റിക്സും കോട്ടയത്തുള്ള ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ക്ലൈമറ്റ് ചെയ്ഞ്ച് സ്റ്റഡീസും അടക്കം വൈജ്ഞാനിക സമ്പദ് വ്യവസ്ഥയ്‌ക്ക് ഗുണമാകുന്നവയാണ്. ഗവേഷണങ്ങളിലൊതുങ്ങാതെ ഉൽപ്പന്നമായി വിപണിയിലെത്തിക്കുകയാണ് ലക്ഷ്യം. സുസ്ഥിര സാമ്പത്തിക വളർച്ചയ്ക്ക് ഇത് വഴിയൊരുക്കും. നിർമാണ പ്രവർത്തനങ്ങൾ, ജീവനക്കാരെ നിയമിക്കൽ, ഉപകരണങ്ങൾ വാങ്ങൽ എന്നിവയ്‌ക്കായാണ് തുക വിനിയോഗിക്കുക.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..