03 December Tuesday

സാന്ത്വന പരിചരണം ; ഊർജമാകാൻ പാലിയേറ്റീവ്‌ പവർഗ്രിഡ്‌

വെബ് ഡെസ്‌ക്‌Updated: Tuesday Dec 3, 2024



തിരുവനന്തപുരം
കിടപ്പുരോഗികൾക്കുള്ള സാന്ത്വന പരിചരണരംഗം കൂടുതൽ മികവുള്ളതാക്കാൻ പാലിയേറ്റീവ്‌ പവർഗ്രിഡ്‌ പദ്ധതി. സർക്കാർ സംവിധാനങ്ങളും സന്നദ്ധ സംഘടനകളെയും കൂട്ടിയോജിപ്പിച്ചാണ്‌  ആരോഗ്യവകുപ്പ്‌ പദ്ധതി നടപ്പാക്കുക. പാലിയേറ്റീവ്‌ സേവനം നൽകുന്ന ആശുപത്രി, സംഘടന, വ്യക്തികൾ എന്നിവയെ എല്ലാം ഒരു കുടക്കീഴിൽ കൊണ്ടുവരും. ഇതിനുള്ള സോഫ്‌റ്റ്‌വെയർ നിർമാണം അവസാന ഘട്ടത്തിലാണ്‌. ഒരു രോഗിക്ക്‌ നേരത്തെ നൽകിയ പരിചരണം എന്തെന്ന്‌ അടുത്തെത്തുന്നവർക്ക്‌ മനസിലാക്കാൻ കഴിയുന്ന രീതിയിലാകും ഇത്‌. അടുത്തവർഷം പദ്ധതി പൂർത്തിയാക്കുമെന്ന്‌ മന്ത്രി വീണാ ജോർജ്‌ നേരത്തെ നിയമസഭയെ അറിയിച്ചിരുന്നു. സമ്പൂർണ പാലിയേറ്റീവ്‌ കെയർ സംസ്ഥാനമെന്ന ലക്ഷ്യത്തിലേക്ക്‌ എത്താൻ പദ്ധതി സഹായിക്കും. ഇന്ത്യയിൽ ആദ്യമായി പാലിയേറ്റീവ് പരിചരണ നയം പ്രഖ്യാപിച്ചതും കേരളത്തിലാണ്‌. 2008ലാണ്‌ കേരളം

ആദ്യമായി പാലിയേറ്റീവ് പരിചരണനയം പ്രഖ്യാപിച്ചത്. 2019ൽ പുതുക്കി. പിന്നീട്‌ സാന്ത്വന പരിചരണ മേഖലയിലെ വിദഗ്ധരെ ഉൾപ്പെടുത്തി കർമ്മ പദ്ധതി രൂപീകരിച്ച്‌ 2023 ജൂലൈയിൽ പ്രസിദ്ധീകരിച്ചു. നിലവിൽ സർക്കാർ തലത്തിൽ 1142 പ്രൈമറി ഹോം കെയർ യൂണിറ്റും, 231 സെക്കൻഡറി ഹോം കെയർ യൂണിറ്റും, സന്നദ്ധ സംഘടനകളുടെ നേതൃത്വത്തിൽ 500ഹോം കെയർ യൂണിറ്റും പ്രവർത്തിക്കുന്നുമുണ്ട്‌. ഇവയെ എല്ലാം പരസ്പരം ബന്ധിപ്പിച്ചുള്ള ഗ്രിഡ്‌ ഈ മേഖലയിൽ വലിയ മാറ്റമുണ്ടാക്കും. സംസ്ഥാനത്ത്‌ 60 വയസുമുതലുള്ള  രണ്ടുലക്ഷം കിടപ്പുരോഗികൾ തനിച്ച്‌ ജീവിക്കുന്നവരാണെന്നാണ്‌ കണക്ക്‌.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top