19 September Thursday

കാടിന്റെ മക്കളുടെ കരംപിടിച്ച് ; ആദിവാസി കുടുംബങ്ങൾക്ക് താങ്ങായി മന്ത്രി ഒ ആർ കേളു

വെബ് ഡെസ്‌ക്‌Updated: Saturday Aug 3, 2024

ഏറാട്ടുകുണ്ട് ആദിവാസി സങ്കേതത്തിലുള്ളവരുമായി 
സംസാരിക്കുന്ന മന്ത്രി ഒ ആർ കേളു


മേപ്പാടി   
ഉരുൾപൊട്ടലിനെ തുടർന്ന്  വനത്തിലെ സങ്കേതം തകർന്ന് നിരാലംബരായ ആദിവാസി കുടുംബങ്ങൾക്ക് താങ്ങായി മന്ത്രി ഒ ആർ  കേളു.  നിലമ്പൂർ വനമേഖലയോട് ചേർന്ന ഏറാട്ടുകുണ്ട് സങ്കേതത്തിൽനിന്ന് പണിയവിഭാഗത്തിൽപ്പെട്ട അഞ്ച്‌ കുടുംബങ്ങളിലെ 33 പേരെ പുറത്തെത്തിച്ചത്‌. വനംവകുപ്പ് ഉദ്യോഗസ്ഥരുടെ സഹായത്തോടെ മന്ത്രിയും പട്ടികവർഗ വികസന വകുപ്പ് ജീവനക്കാരും ഇടപെട്ടാണ്‌ ഇവരിൽ ഒരു കുടുംബത്തെ അട്ടമല ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റി.

നാലുകുടുംബങ്ങൾ ക്യാമ്പിലേക്ക് മാറിയില്ല.  കാട്ടിലെ സ്ഥിതി ബോധ്യപ്പെടുത്തിയതോടെ ഹാരിസൺ മലയാളം എസ്റ്റേറ്റിന്റെ പാടിയിലേക്ക്‌ മാറാൻ തയ്യാറായി. മെഡിക്കൽ സംഘം പ്രാഥമിക ചികിത്സയും നൽകി. വനത്തെ ആശ്രയിച്ച് മാത്രം ജീവിക്കുന്ന ഇവർക്ക്‌ വനപാലകരുമായി മാത്രമാണ് അടുപ്പമുള്ളത്.

മുന്നിൽ മന്ത്രിമാർ
രക്ഷാപ്രവർത്തനത്തിന്  സേനവിഭാഗങ്ങൾക്കും രക്ഷാപ്രവർത്തകർക്കുമൊപ്പം മന്ത്രിമാരും.  മന്ത്രിസഭാ ഉപസമിതി അംഗങ്ങളായ കെ രാജൻ, പി എ മുഹമ്മദ്‌ റിയാസ്‌, എ കെ ശശീന്ദ്രൻ, ഒ ആർ കേളു എന്നിവരാണ് ജീവന്റെ തുടിപ്പുതേടി ദുരന്തമുഖത്ത് സജീവമായത്.   ബെയ്‌ലി പാലം പൂർത്തിയായശേഷം ദുരന്ത മുഖത്ത് തിരച്ചിൽ കൂടുതൽ ഊർജിതമായി. നാല് ദിവസം പിന്നിട്ടപ്പോൾ രക്ഷാപ്രവർത്തനം മികച്ച ഏകോപനത്തോടെ അതിവേഗം തുടരുകയാണ്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top