ജീവന്റെ അവസാന തുടിപ്പും തേടി
ദുരന്തത്തിന്റെ നാലാംനാൾ. വെള്ളി വൈകിട്ട് റഡാർ പരിശോധനക്കിടെ ജീവസ്പന്ദനം കണ്ടതോടെയാണ് രക്ഷാപ്രവർത്തകർ പരിശോധന തുടങ്ങിയത്. മുണ്ടക്കൈയിൽ പൊളിഞ്ഞ് മണ്ണിലമർന്ന സ്ലാബുകൾക്കും മൺകൂനകൾക്കുമിടയിലായിരുന്നു റഡാർ സൂചന. ഇതിനടുത്ത് താമസിച്ച ഒരു കുടുംബത്തെയാകെ കാണാതായിരുന്നു. അവശിഷ്‌ടങ്ങൾക്കടിയിൽ ഇവരാരെങ്കിലുമായിരിക്കാമെന്ന പ്രതീക്ഷയോടെയാ
യിരുന്നു പരിശോധന. ഇരുൾ വീണപ്പോൾ തിരച്ചിൽ അവസാനിപ്പിച്ച് ശനി രാവിലെ പുനരാരംഭിക്കാനായിരുന്നു പദ്ധതിയെങ്കിലും മുഖ്യമന്ത്രി പിണറായി വിജയന്റെ നിർദേശപ്രകാരം വെളിച്ച
മൊരുക്കി രാത്രി ഏറെ വൈകിയും പരിശോധന തുടർന്നു. മനുഷ്യസാന്നിധ്യമി
ല്ലെന്ന് കണ്ടെത്തിയതോടെ അവസാനിപ്പിച്ചു
● ദുരിതാശ്വാസ ക്യാമ്പുകളിൽ നിയമോപദേശ സഹായകേന്ദ്രം, പരാതി പരിഹാരകേന്ദ്രം
● ചികിത്സ ഉറപ്പാക്കാൻ ആരോഗ്യ പരിചരണകേന്ദ്രം
● രാപകൽ രക്ഷാപ്രവർത്തനവുമായി 1374 പേർ
● പരിശോധന 60 ശതമാനം പൂർത്തിയാക്കി
● ഒറ്റപ്പെട്ടുപോയ നാലുപേരെ വീണ്ടെടുത്തു
● അഞ്ച് കുടുംബങ്ങളിലെ 32 ആദിവാസികളെ സുരക്ഷിതരാക്കി
● 24 മണിക്കൂറും ഹെൽപ്പ് ഡസ്‌ക്
● രക്ഷപ്പെട്ട 597 കുടുംബങ്ങളിലെ 2,303 പേർ 17 ക്യാമ്പുകളിൽ
● ഉറ്റവരെ തേടി ബന്ധുക്കൾ ക്യാമ്പുകളിൽ
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..