22 December Sunday

വയനാട് ഉരുൾപൊട്ടൽ ; രക്ഷാപ്രവർത്തനം മഹനീയ മാതൃക: ആക്ടിങ് ചീഫ് ജസ്റ്റിസ്

വെബ് ഡെസ്‌ക്‌Updated: Saturday Aug 3, 2024


കൊച്ചി
വയനാട്ടിലെ ഉരുൾപൊട്ടലിൽ ജീവൻ പണയപ്പെടുത്തി രക്ഷാപ്രവർത്തനത്തിനിറങ്ങിയ സൈനികർമുതൽ പ്രാദേശിക അധികൃതർവരെയുള്ളവർ മനുഷ്യത്വത്തിന്റെ ഏറ്റവും മഹനീയ മാതൃകയാണെന്ന്‌ ആക്ടിങ് ചീഫ് ജസ്റ്റിസ് എ മുഹമ്മദ് മുഷ്താഖ്. ദുരന്തത്തിൽ അനുശോചനമറിയിച്ച് ഹൈ ക്കോടതിയിൽ ചേർന്ന ഫുൾകോർട്ട് റഫറൻസിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

നഷ്ടപ്പെട്ട ഒരോ ജീവിതവും അവരുടെ കുടുംബത്തിന് മാത്രമല്ല, സമൂഹത്തിനാകെ വിലപ്പെട്ടതായിരുന്നു. അനുശോചനം വാക്കുകളിൽ ഒതുക്കാനാകില്ല. പ്രവൃത്തിയിലും നയങ്ങളിലും പ്രതിഫലിക്കുകകൂടി വേണം. ക്രിയാത്മക മാറ്റത്തിനായി അതുണ്ടാകുമെന്ന് ഉറപ്പുവരുത്തും. ദുരന്തത്തിനിരയായവരുടെ ഉറ്റവർക്ക് രാജ്യത്തിന്റെ എല്ലാ മേഖലയിൽനിന്നുമുള്ള സഹായത്തോടെ ഈ പ്രതിസന്ധിയെ മറികടക്കാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു. ഈ ദുരന്തത്തിൽനിന്ന് പാഠം ഉൾക്കൊണ്ട് സുരക്ഷിത ഭാവി ഉറപ്പാക്കാൻ കഴിയണമെന്നും ജസ്റ്റിസ് മുഹമ്മദ് മുഷ്താഖ് പറഞ്ഞു.

അഡ്വക്കറ്റ് ജനറൽ കെ ഗോപാലകൃഷ്ണക്കുറുപ്പ്, ഹൈക്കോടതി അഭിഭാഷക അസോസിയേഷൻ വൈസ് പ്രസിഡന്റ് കെ കെ ഉണ്ണി എന്നിവർ സംസാരിച്ചു. ഒന്നാംനമ്പർ കോടതി ഹാളിൽ നടന്ന ചടങ്ങിൽ അഭിഭാഷകരും കോടതി ജീവനക്കാരുമടക്കം പങ്കെടുത്തു. രണ്ടു മിനിറ്റ് മൗനം ആചരിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top