27 December Friday

കേരള ഫോക്‌ലോര്‍ അക്കാദമി പുരസ്കാരങ്ങള്‍ സമ്മാനിച്ചു

വെബ് ഡെസ്‌ക്‌Updated: Sunday Sep 3, 2017

കണ്ണൂര്‍ > നാടന്‍കലക്കുവേണ്ടി ജീവിതം ഉഴിഞ്ഞുവച്ച  കലാകാരന്മാര്‍ക്കുള്ള കേരള ഫോക്ലോര്‍ അക്കാദമി പുരസ്കാരങ്ങള്‍ സമ്മാനിച്ചു. കണ്ണൂര്‍ ജില്ലാ സഹകരണബാങ്ക് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ 2015 വര്‍ഷത്തെ 53 അവാര്‍ഡുകളാണ് സാംസ്കാരിക മന്ത്രി എ കെ ബാലന്‍ നല്‍കിയത്.

110 വയസുള്ള രാമന്‍ പെരുമലയനടക്കമുള്ളവരെ പൊന്നാടയണിയിച്ച് ആദരിച്ചശേഷമാണ് പുരസ്കാരം നല്‍കിയത്. നാടന്‍ കലാകാരന്മാരുടെ പെന്‍ഷനും ക്ഷേമനിധി ആനുകൂല്യവും വര്‍ധിപ്പിക്കുമെന്നും അസുഖം ബാധിച്ച കലാകാരന്മാര്‍ക്ക് ക്ഷേമനിധി വഴി നല്‍കുന്ന ചികിത്സാ സഹായം അപേക്ഷ നല്‍കിയാല്‍ ഉടന്‍ നല്‍കുമെന്നും മന്ത്രി പറഞ്ഞു. അവാര്‍ഡ് തുക വര്‍ധിപ്പിക്കുന്ന കാര്യം പരിഗണനയിലാണെന്നും അടുത്ത അവാര്‍ഡ് നല്‍കുമ്പോള്‍ വര്‍ധിപ്പിച്ച തുക നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കി.

എട്ട് ഫെലോഷിപ്പ്, ഏഴ് ഗുരുപൂജ പുരസ്കാരം, ഏഴ് യുവപ്രതിഭാ പുരസ്കാരം, ഒരു ഫോക്ലോര്‍ ഗ്രന്ഥരചന, 30 അവാര്‍ഡുകള്‍ എന്നിവയാണ് വിതരണം ചെയ്തത്.

വി എം കുട്ടി, പി പി കുഞ്ഞിരാമന്‍ പെരുവണ്ണാന്‍, വളപ്പില്‍ കരുണന്‍ ഗുരുക്കള്‍, വരണാട് നാരായണക്കുറുപ്പ്, ടി ചോയിഅമ്പു, കെ പി ചെറിയക്കന്‍,  കെ ഗിരിജാവല്ലഭന്‍, മുരളീധര മാരാര്‍, പി സജികുമാര്‍, സി വി ഉണ്ണികൃഷ്ണന്‍, എ വി ബിജീഷ് ലാല്‍, പളനിസ്വാമി, സുര്‍ജിത് പണിക്കര്‍, സി സന്തോഷ്, കെ കുഞ്ഞികൃഷ്ണന്‍, പി പി ബാലന്‍ പണിക്കര്‍, മീനാക്ഷിരാധ, ടി സി അയ്യപ്പന്‍, കെ എ സാന്‍സിലാവോസ്, ഇ നാരായണന്‍, സി ഷണ്‍മുഖന്‍, ചുള്ളോത്തി, പി കെ ആര്‍ പണിക്കര്‍, ശങ്കരന്‍ എമ്പ്രാന്തിരി, ടി വി ജയശ്രീ, കെ ഖാലിദ്, പി സി ദിവാകരന്‍കുട്ടി, എം കൃഷ്ണന്‍ പണിക്കര്‍, ദിനേശന്‍ തെക്കന്‍ കൂറന്‍ പെരുവണ്ണാന്‍, കെ എ തങ്കപ്പന്‍പിള്ള, ഉമ്പിച്ചി, വി ആര്‍ രാജപ്പന്‍, സി കാര്‍ത്യായനി, ടി എസ് രാധാകൃഷ്ണന്‍ നായര്‍, കണിമംഗലത്ത് സാവിത്രി അന്തര്‍ജനം, പുതിയവളപ്പില്‍ ശശി, നാരായണന്‍ മാട്ട, ടി പി കുഞ്ഞിരാമന്‍,  പി ബാലന്‍ പണിക്കര്‍, കെ കുഞ്ഞമ്പുപണിക്കര്‍, പ്രൊഫ. ഇടനാട് രാധാകൃഷ്ണന്‍ നായര്‍, എ രാജന്‍, കുട്ടപ്പന്‍, പി പി രമേശന്‍, കെ സി മാധവപൊതുവാള്‍, എന്‍ ഗോപികാണി, കെ വി ചിണ്ടന്‍ നേണിക്കം, എ എന്‍ തങ്കമണി എന്നിവരാണ് പുരസ്കാരജേതാക്കള്‍. ഫോക്ലോര്‍ ഗ്രന്ഥത്തിനുള്ള പുരസ്കാരം പി വി മിനിയും ഏറ്റുവാങ്ങി.

മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി അധ്യക്ഷനായി. യുവപ്രതിഭാ അവാര്‍ഡ് ജേതാവ് സി സജികുമാര്‍ പുരസ്കാരത്തുക കണ്ണൂരിലെ സാന്ത്വന പ്രസ്ഥാനമായ ഐആര്‍പിസിക്ക് കൈമാറി. ഐആര്‍പിസി സെക്രട്ടറി കെ വി മുഹമ്മദ് അഷറഫ് തുക ഏറ്റുവാങ്ങി. ഫോക്ലോര്‍ അക്കാദമി ചെയര്‍മാന്‍ സി ജെ കുട്ടപ്പന്‍ ആമുഖഭാഷണം നടത്തി. പി കെ ശ്രീമതി എംപി, ടി വി രാജേഷ് എംഎല്‍എ, എം കെ മനോഹരന്‍ എന്നിവര്‍ സംസാരിച്ചു. അക്കാദമി സെക്രട്ടറി  ഡോ. എ കെ നമ്പ്യാര്‍ സ്വാഗതവും പത്മനാഭന്‍ കാവുമ്പായി നന്ദിയും പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top