മേപ്പാടി
മുണ്ടക്കൈ സ്‌കൂളിലാണ് ആദ്യ നിയമനമെന്നറിഞ്ഞപ്പോൾ ആഷയുടെയും ഷിബനയുടെ മനസ്സിലെത്തിയത് ഉരുളെടുത്ത നാടിന്റെ ചിത്രമായിരുന്നു. എന്ത് പഠിപ്പിക്കണമെന്ന ആശങ്കയായിരുന്നു. മേപ്പാടിയിൽ പുനരാരംഭിച്ച സ്‌കൂളിൽ എത്തിയതോടെ എല്ലാത്തിനും ഉത്തരമായി. ‘അതിജീവിതാനുഭവങ്ങളല്ലാതെ മറ്റെന്താണ് ഈ കുഞ്ഞുങ്ങളോട് പറയേണ്ടത്. ഇവരെ ചേർത്തുനിർത്തും. ദുരന്തങ്ങളിൽനിന്നും ഉയിർത്തെഴുന്നേറ്റവരുടെ കഥകൾ പറയും.’–- പിഎസ്‌സി നിയമനത്തിലൂടെ അധ്യാപകരായി സ്‌കൂളിലെ പുനഃപ്രവേശനോത്സവ ദിനത്തിൽ ജോലിയിൽ പ്രവേശിച്ച ഇരുവരും പറഞ്ഞു. തിരുവനന്തപുരം കാഞ്ഞിരംകുളം സ്വദേശിയാണ് വി എസ് ആഷ. വയനാട് പിണങ്ങോട് സ്വദേശിയാണ് സി കെ ഷിബിന. ജോലിയിൽ പ്രവേശിക്കാനുള്ള ഓർഡർ രണ്ടുദിവസംമുമ്പേ ലഭിച്ചിരുന്നു. മേപ്പാടിയിലെ എ പി ജെ ഹാളിലെത്തി മുണ്ടക്കൈ സ്‌കൂളിനുവേണ്ടിയുള്ള ഒരുക്കങ്ങളിൽ പങ്കാളികളായി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..