21 December Saturday

സെക്രട്ടറിയറ്റ് അസിസ്റ്റന്റ് പരീക്ഷ ; നിലവാരം ഉറപ്പാക്കാൻ പിഎസ്‍സി

വെബ് ഡെസ്‌ക്‌Updated: Sunday Nov 3, 2024


തിരുവനന്തപുരം
സെക്രട്ടറിയറ്റ് അസിസ്റ്റന്റ് നിയമനത്തിനുള്ള മുഖ്യപരീക്ഷയിൽ പിഎസ്‍സി രണ്ട് പേപ്പറുകൾ ഉൾപ്പെടുത്തിയത് നിലവാരം ഉറപ്പാക്കാൻ. പുതിയ വിജ്ഞാപനം ഡിസംബറിൽ പ്രസിദ്ധീകരിക്കും. അതിനൊപ്പം വിശദമായ പാഠ്യപദ്ധതിയും പരീക്ഷാപദ്ധതിയുമുണ്ടാകും. തസ്തികയുടെ പ്രാധാന്യം കണക്കിലെടുത്ത് ഉന്നത നിലവാരത്തിലുള്ള വിശദമായ സിലബസാണ് പിഎസ്‍സി തയ്യാറാക്കുന്നത്. അപേക്ഷകർക്ക് ബിരുദതല പ്രാഥമിക പൊതുപരീക്ഷ നടത്തി അർഹതാപട്ടിക പ്രസിദ്ധീകരിക്കും. അതിലുള്ളവർക്കാണ് മുഖ്യപരീക്ഷയെഴുതാൻ അർഹത. മുഖ്യപരീക്ഷയ്ക്ക് 100 വീതം മാർക്കുള്ള രണ്ടുപേപ്പറുകളാണുള്ളത്. സെക്രട്ടറിയറ്റ് അസിസ്റ്റന്റ് ജോലിയിൽ പ്രവേശിക്കുന്നവർ ഭാവിയിൽ ഉന്നതതസ്തികയിൽ പ്രവർത്തിക്കേണ്ടവരായതിലാണ് ഇത്തരമൊരു പരിഷ്കാരം നടപ്പാക്കുന്നത്.

സെക്രട്ടറിയറ്റിനു പുറമെ, പിഎസ്‍സി, നിയമസഭ, അഡ്വക്കേറ്റ് ജനറൽ ഓഫീസ്, ലോക്കൽ ഫണ്ട് ഓഡിറ്റ് വകുപ്പ്, വിജിലൻസ് ട്രൈബ്യൂണൽ,  സ്പെഷൽ ജഡ്ജ് ആൻഡ് എൻക്വയറി കമീഷണർ ഓഫീസ് എന്നിവിടങ്ങളിലേക്കും റാങ്ക് ലിസ്റ്റിൽ നിന്നും നിയമനം നടത്തും. മുമ്പ് സെക്രട്ടറിയറ്റ് അസിസ്റ്റന്റ് നിയമനത്തിന് വിവരണാത്മക പരീക്ഷ നടപ്പാക്കിയിരുന്നെങ്കിലും പ്രായോ​ഗികമല്ലാത്തതിനാലാണ് ഇത് മാറ്റൻ തീരുമാനിച്ചത്. വിവരണാത്മക പരീക്ഷയുടെ (ഓൺ സ്ക്രീൻ മാർക്കിങ്) മൂല്യനിർണയം  ഏറെ കാലതാമസമുണ്ടാകുന്ന ഒന്നാണ്. ഇപ്പോൾ ലക്ചറൽ പരീക്ഷ വിവരണാത്മകമാണെങ്കിലും ഇതിന്റെ മൂല്യനിർണയത്തിലെ കാലതാമസം സംബന്ധിച്ച് ഉദ്യോ​ഗാർഥികൾ പരാതി ഉന്നയിക്കുന്നുണ്ട്. കൂടുതൽ നിയമനം നടക്കാറുള്ള സെക്രട്ടറിയറ്റ് അസിസ്റ്റന്റ് നിയമനത്തിൽ കാലതാമസമുണ്ടായാൽ അത് ഉദ്യോ​ഗാർഥികളെ പ്രതികൂലമായി ബാധിക്കും. നിലവിലെ റാങ്ക്പട്ടികയുടെ കാലാവധി അവസാനിക്കുന്നതിന്റെ അടുത്ത ദിവസം പുതിയ റാങ്ക് പട്ടിക പ്രസിദ്ധീകരിക്കുന്ന രീതിയിലാണ് പിഎസ്‍സി ഇത്തവണയും പരീക്ഷ നടത്തുന്നത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top