23 December Monday

108 ആംബുലൻസ്‌ 
ജീവനക്കാരുടെ 
സമരം തുടരും

വെബ് ഡെസ്‌ക്‌Updated: Sunday Nov 3, 2024


തിരുവനന്തപുരം
വെറും 15 ദിവസത്തെ ശമ്പളം കൊടുത്ത്‌ 108 ആംബുലൻസ്‌ ജീവനക്കാരുടെ പ്രതിഷേധം ശമിപ്പിക്കാൻ  ഇഎംആർഐ ഗ്രീൻ ഹെൽത്ത്‌ കമ്പനി. തങ്ങൾക്ക്‌ ലഭിക്കാനുള്ള രണ്ട്‌ മാസ ശമ്പളം പൂർണമായും വേണമെന്ന ആവശ്യത്തിൽ ഉറച്ചുനിന്ന്‌ ജീവനക്കാരും. കമ്പനിയുടെ നീതിനിഷേധത്തിൽ പ്രതിഷേധിച്ച്‌ 108 ആംബുലൻസ് എംപ്ലോയീസ് യൂണിയന്റെ (സിഐടിയു) നേതൃത്വത്തിൽ ജീവനക്കാർ കമ്പനി ഓഫീസ്‌ സ്ഥിതി ചെയ്യുന്ന ടെക്‌നോപാർക്ക്‌ ഫെയ്‌സ്‌ 1ലേക്ക്‌ ശനിയാഴ്ച മാർച്ച്‌ നടത്തി.

മാർച്ച് ഗേറ്റിനുമുന്നിൽ പൊലീസ് തടഞ്ഞു. തുടർന്ന് ടെക്നോപാർക്കിനുമുന്നിൽ ജീവനക്കാർ ധർണ നടത്തി. സിഐടിയു തിരുവനന്തപുരം ജില്ലാ വൈസ്‌ പ്രസിഡന്റ്‌ അഞ്ചുതെങ്ങ് സുരേന്ദ്രൻ ഉദ്‌ഘാടനം ചെയ്തു. ജീവനക്കാരുടെ രണ്ടുമാസത്തെ ശമ്പള കുടിശ്ശിക പൂർണമായി നൽകുക, വേതന വർധന നടപ്പാക്കുക, അകാരണങ്ങൾ പറഞ്ഞ് തൊഴിലാളികളെ സ്ഥലം മാറ്റുന്ന നടപടികൾ ഉപേക്ഷിക്കുക, ശമ്പള തീയതി നിശ്ചയിച്ച് കരാർ ഒപ്പുവയ്ക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ്‌ പ്രതിഷേധം. ജീവനക്കാർക്ക് ശമ്പളം നൽകാൻ ഉൾപ്പെടെ 10 കോടി രൂപ സർക്കാർ നൽകിയിട്ടും നിഷേധ നിലപാടാണ് കമ്പനി സ്വീകരിക്കുന്നതെന്നാണ്‌ ആരോപണം.  ചർച്ച പരാജയപ്പെട്ടതിനെ തുടർന്ന് പ്രതിഷേധം ശക്തമാക്കുകയാണ്‌ യൂണിയൻ.  ആവശ്യങ്ങൾ ചർച്ച ചെയ്ത് പരിഹരിക്കുംവരെ പണിമുടക്ക് തുടരുമെന്നും നേതാക്കൾ പ്രസ്താവനയിൽ പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top