19 December Thursday

ബ്ലേഡ്‌കൊണ്ട്‌ 
മുറിവേൽപ്പിച്ച്‌ ഐ ഫോണ്‍ കവർന്ന 4 പേർ പിടിയിൽ

വെബ് ഡെസ്‌ക്‌Updated: Sunday Nov 3, 2024


കൊച്ചി
നഗരത്തിൽ യുവാവിനെ ബ്ലേഡ്കൊണ്ട് ആക്രമിച്ച് മൊബൈൽ കവർന്ന കേസിൽ നാലംഗസംഘം പിടിയിൽ. കോട്ടയം പരിപ്പ് സ്വദേശിനി ബിജി (27), കൊല്ലം ചെമ്പനരുവി സ്വദേശി രതീഷ് (24), ആലുവ എടത്തല സ്വദേശി ആതുല്‍ (21), പ്രായപൂർത്തിയാകാത്ത അരൂർ സ്വദേശി എന്നിവരെയാണ് നോർത്ത് പൊലീസ് അറസ്റ്റ് ചെയ്തത്‌. അറസ്‌റ്റിലായവർ വിവിധ കേസുകളിലെ പ്രതികളാണ്‌.

എറണാകുളം നോർത്ത് ഓവർബ്രിഡ്ജിനുതാഴെ ശനി പുലർച്ചെ 2.30നാണ്‌ ഹോട്ടൽ ജീവനക്കാരൻ കൊല്ലം സ്വദേശി പ്രവീണിനെ ആക്രമിച്ച് 58,000 രൂപ വിലയുള്ള ആപ്പിൾ ഐ ഫോൺ  പ്രതികൾ കവർന്നത്‌. മൊബൈൽ തട്ടിയെടുത്തശേഷം ബ്ലേഡ്കൊണ്ട് കഴുത്തിലും കൈയിലും  മുറിവേൽപ്പിക്കുകയായിരുന്നു. പരിക്കേറ്റ യുവാവ് ആശുപത്രിയിൽ ചികിത്സ തേടി.

അക്രമത്തിനുപിന്നാലെ രക്ഷപ്പെട്ട പ്രതികളെ മണിക്കൂറുകൾക്കകം നോർത്ത്‌ പൊലീസ് ആലുവയിലെ വിവിധ കേന്ദ്രങ്ങളിൽനിന്നാണ്‌ പിടികൂടിയത്‌. എറണാകുളം നോര്‍ത്ത്  ഇന്‍സ്പെക്ടര്‍ സജിഷ് കുമാർ, എസ്‌ഐമാരായ പ്രദീപ്, രതീഷ്, സിപിഒമാരായ ആനന്ദ് രാജന്‍, വാസന്‍, ബിനോജ്, അജിലേഷ്, റിനു, ഷിജു,  ജിത്തു, ഹരികൃഷ്‌ണന്‍ എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top