22 December Sunday

മട്ടാഞ്ചേരി ഭൂമിതട്ടിപ്പ് കേസ് ; കൗൺസിലറുടെ രാജി ആവശ്യപ്പെട്ട് സിപിഐ എം മാർച്ച് നടത്തി

വെബ് ഡെസ്‌ക്‌Updated: Sunday Nov 3, 2024


മട്ടാഞ്ചേരി
ഉടമ അറിയാതെ വ്യാജ ഒപ്പിട്ട് ഭൂമി തട്ടിയെടുത്തെന്ന വ്യവസായി ജോസഫ് സ്റ്റാൻലിയുടെ പരാതിയിൽ പ്രതിയായ കോർപറേഷൻ പ്രതിപക്ഷനേതാവ് ആന്റണി കുരീത്തറ രാജിവയ്‌ക്കണമെന്ന്‌ ആവശ്യപ്പെട്ട് സിപിഐ എം കൊച്ചി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ കൗൺസിലറുടെ ഓഫീസിലേക്ക് മാർച്ച് നടത്തി.
ഫോർട്ട് കൊച്ചി കമാലക്കടവിൽനിന്ന് ആരംഭിച്ച മാർച്ച് ഞാലിപ്പറമ്പ് ജങ്ഷനിൽ പൊലീസ് തടഞ്ഞു. തുടർന്ന് നടന്ന യോഗം കെ ജെ മാക്സി എംഎൽഎ ഉദ്ഘാടനം ചെയ്തു. കേസിൽ പ്രതിയായ ആന്റണി കുരീത്തറയെ അറസ്റ്റ് ചെയ്യണമെന്നും കുരീത്തറയെ പുറത്താക്കാൻ കോൺഗ്രസ് തയ്യാറാകണമെന്നും കെ ജെ മാക്സി എംഎൽഎ ആവശ്യപ്പെട്ടു. സിപിഐ എം കൊച്ചി ഏരിയ സെക്രട്ടറി കെ എം റിയാദ് അധ്യക്ഷനായി. വി സി ബിജു, പി ജെ ദാസൻ, ബെന്നി ഫെർണാണ്ടസ്, ക്ലെ സ്റ്റീഫൻ എന്നിവർ സംസാരിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top