03 December Tuesday

എയ്‌ഡഡ്‌ നിയമനം: പുതിയ ഉത്തരവില്ല ; മനോരമയുടെ ഒരു നുണകൂടി പൊളിഞ്ഞു

വെബ് ഡെസ്‌ക്‌Updated: Tuesday Dec 3, 2024


തിരുവനന്തപുരം
മലയാള മനോരമ പത്രം തിങ്കളാഴ്‌ച ഒന്നാം പേജിൽ പ്രധാന വാർത്തയായി നൽകിയ ‘ എയ്‌ഡഡ്‌ നിയമനം കുരുക്കിൽ ’ എന്ന വാർത്ത വ്യാജമാണെന്ന്‌ പൊതുവിദ്യാഭ്യാസ വകുപ്പ്‌. മൂന്ന് വർഷത്തെ അധ്യാപക സ്ഥിരനിയമനം റദ്ദാക്കാനോ, നിലവിൽ അംഗീകരിച്ച നിയമനം പുന:പരിശോധിക്കുവാനോ നിർദേശം നൽകിയിട്ടില്ലെന്ന് മന്ത്രി വി ശിവൻകുട്ടി അറിയിച്ചു. വാർത്ത പൂർണമായും തെറ്റാണ്‌. ഹൈക്കോടതി ഉത്തരവ്‌ പ്രകാരം, 2021 നവംബർ എട്ടിനുശേഷം  ഉണ്ടാകുന്ന ഒഴിവിൽ  ഭിന്നശേഷി സംവരണം നടപ്പിലാക്കുന്നത് വരെ എയ്ഡഡ് സ്കൂളുകളിൽ ദിവസ വേതന അടിസ്ഥാനത്തിൽ മാത്രമേ നിയമനം നടത്താവൂ. ഈ നിർദേശം പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ സർക്കാർ ആവശ്യപ്പെട്ടിരുന്നു. തുടർന്നാണ്‌ ഹൈക്കോടതി വിധിന്യായങ്ങൾക്ക് വിരുദ്ധമായി സമർപ്പിക്കുന്ന നിയമന പ്രപ്പോസൽ തിരികെ നൽകുന്നതിനും, വിധിന്യായം പാലിച്ച് സമർപ്പിക്കുമ്പോൾ  അംഗീകരിക്കുന്നതിനും പൊതു വിദ്യാഭ്യാസ ഡയറക്ടർ നിർദേശിച്ചത്‌. ഇതിൽ പരസ്പര വിരുദ്ധതയോ അവ്യക്തതയോ ഇല്ല –- മന്ത്രി പറഞ്ഞു.

നിയമനാംഗീകാര നടപടികൾ കൂടുതൽ വേഗത്തിൽ പൂർത്തിയാക്കാനാണ്‌ ഫലത്തിൽ പുതിയ നിർദേശം ഉപയോഗപ്പെടുക. ഇതിനെയാണ്‌ മനോരമ സർക്കാർ വിരുദ്ധമായി ഉപയോഗിക്കാൻ വളച്ചൊടിച്ച്‌ സ്ഥിര നിയമനങ്ങൾ റദ്ദാക്കാൻ ആവശ്യപ്പെട്ടെന്ന്‌ ദുർവ്യാഖ്യാനിച്ചത്‌.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top