കോതമംഗലം
തൃക്കാരിയൂർ ഹെൽത്ത് സബ് സെന്റർ നിർമാണത്തിൽ ബിജെപി തിങ്കളാഴ്ച കോതമംഗലത്ത് നടത്തിയ സമരം പ്രഹസനമാണെന്ന് ആന്റണി ജോൺ എംഎൽഎ. പരിമിതമായ സാഹചര്യത്തിൽ ആയക്കാട് കവലയ്ക്കുസമീപം പ്രവർത്തിച്ചിരുന്ന ഹെൽത്ത് സബ് സെന്ററിന് പുതിയ മന്ദിരം വേണമെന്നത് പ്രദേശവാസികളുടെ ഏറെക്കാലത്തെ ആവശ്യമായിരുന്നു. ഇതിനായി എംഎൽഎ ഫണ്ടിൽനിന്ന് രണ്ട് ഘട്ടമായി 40 ലക്ഷം രൂപ അനുവദിച്ചു. എട്ട് മുറികൾ അടങ്ങുന്ന കെട്ടിടസമുച്ചയം നിർമിച്ചു. 90 ശതമാനം നിർമാണവും പൂർത്തിയായി. ശേഷിക്കുന്നതിന് 2023–-24 സാമ്പത്തികവർഷം എംഎൽഎ ഫണ്ടിൽനിന്ന് 18 ലക്ഷം രൂപ അനുവദിച്ച് സാങ്കേതിക അനുമതിയും ലഭ്യമായി. പ്രവൃത്തിയുടെ ടെൻഡർ നവംബർ 26ന് പ്രസിദ്ധീകരിച്ചു. ഡിസംബർ ആറിന് ടെൻഡർ തുറക്കും. തൃക്കാരിയൂർ പഞ്ചായത്ത് രൂപീകരണം ഉൾപ്പെടെ പരിഗണിക്കുന്ന സാഹചര്യത്തിൽ ജനങ്ങൾക്ക് സൗകര്യപ്രദമായ ആരോഗ്യകേന്ദ്രം വേണമെന്നുള്ള കാഴ്ചപ്പാടിന്റെ അടിസ്ഥാനത്തിലാണ് സബ് സെന്ററിന് 58 ലക്ഷം രൂപ അനുവദിച്ചത്. ഇതിനെതിരെ ബിജെപി നടത്തുന്ന നുണപ്രചാരണങ്ങൾ തള്ളിക്കളയണമെന്നും എംഎൽഎ അഭ്യർഥിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..