കോതമംഗലം
ഇന്നലെകളുടെ ഓർമയിൽ അരനൂറ്റാണ്ടിനുശേഷം അവർ എംഎ കോളേജിന്റെ തിരുമുറ്റത്ത് ഒത്തുകൂടി. 50 വർഷംമുമ്പ് കഥ പറഞ്ഞും ഇണങ്ങിയും പിണങ്ങിയും നടന്ന ആ ഓർമകളുടെ ഒത്തുചേരൽ ആഘോഷമാക്കി. 1971–73 പ്രീഡിഗ്രി തേർഡ് ഗ്രൂപ്പ് ബി ബാച്ചിലെ സഹപാഠികളുടെയും അധ്യാപകരുടെയും സ്നേഹസംഗത്തിലാണ് സൗഹൃദത്തിന്റെ പുതുനാമ്പ് തളിർത്തത്.
പ്രൊഫ. ടി വി പൗലോസ് സംഗമം ഉദ്ഘാടനം ചെയ്തു. പൂർവവിദ്യാർഥി സംഘടന പ്രസിഡന്റ് പി ഐ പൈലി അധ്യക്ഷനായി. പ്രൊഫ. ബേബി എം വർഗീസ് മുഖ്യപ്രഭാഷണം നടത്തി. ഡോ. ഡി രാധാകൃഷ്ണൻ, ഫാ. കുര്യാക്കോസ് പാറയിൽ, പ്രൊഫ. പി വി ജോൺ, പ്രൊഫ. എം എ പൗലോസ്, പ്രൊഫ. ജോളി ജോൺ, പ്രൊഫ. സോമി മത്തായി എന്നിവർ സംസാരിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..