23 December Monday

മുഖ്യമന്ത്രി വീട്ടിൽ നേരിട്ടു വന്നത് ആശ്വാസകരം: അർ‍ജുന്റെ സഹോദരി

വെബ് ഡെസ്‌ക്‌Updated: Sunday Aug 4, 2024

കോഴിക്കോട് > മുഖ്യമന്ത്രി പിണറായി വിജയൻ വീട്ടിൽ നേരിട്ടു വന്നത് ആശ്വാസകരമെന്ന് അർജുന്റെ സഹോദരി അ‍ഞ്ജു. ഷിരൂരിലെ രക്ഷാപ്രവർത്തനങ്ങൾക്കു വേണ്ട സഹായങ്ങൾ ചെയ്യുമെന്ന് മുഖ്യമന്ത്രി ഉറപ്പു നൽകി. വയനാട്ടിലെ ​ദുരിതബാധിതരെ സർക്കാർ ചേർത്തു നിർത്തുന്നതു പോലെ അർജുന്റെ കുടുംബത്തേയും സംരക്ഷിക്കും. അർജുന്റെ  അമ്മ മുഖ്യമന്ത്രിക്ക് നിവേദനം നേരിട്ടു കൈമാറിയെന്നും സഹോദരി മാധ്യമങ്ങളോട് പറഞ്ഞു.

മുഖ്യമന്ത്രി പിണറായി വിജയൻ 12മണിയോടെയാണ് അർജുന്റെ വീട്ടിലെത്തിയത്. കുടുബാം​ഗങ്ങളുമായി സംസാരിച്ചതിനുശേഷം മടങ്ങി.

അതേസമയം അർജുനായുള്ള തിരച്ചിൽ അനശ്ചിതത്വത്തിലാണ്. മുങ്ങൽ വിദ​ഗ്ധൻ ഈശ്വർ മാൽപയ്ക്ക് പുഴയിലിറങ്ങാൻ അനുമതി ലഭിച്ചില്ല. പുഴയിൽ അടിയൊഴുക്ക് ശക്തമാണെന്ന് പറഞ്ഞാണ് അനുമതി നിഷേധിച്ചത്. ദൗത്യം ഇന്ന് തുടരുമെന്ന് കർണാടക സർക്കാർ അറിയിച്ചിരുന്നു. മഴയുണ്ടെങ്കിലും തിരച്ചിലിന് താൻ തയ്യാറാണെന്ന് ഈശ്വർ മാൽപെ മാധ്യമങ്ങളോട് പറഞ്ഞു. 2 മണിവരെ പുഴയിലിറങ്ങി തിരച്ചിൽ നടത്താൻ ബുദ്ധിമുട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ അനുമതി ഇല്ലാതെ ഇറങ്ങുവാനാകില്ല എന്നും മാൽപെയും സംഘവും അറിയിച്ചു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top