26 December Thursday

യുവതിയെ പീഡിപ്പിച്ച 
സംഗീതസംവിധായകന്‍ അറസ്‌റ്റില്‍

വെബ് ഡെസ്‌ക്‌Updated: Wednesday Sep 4, 2024


കൊച്ചി
വിവാഹവാഗ്ദാനം നൽകി യുവതിയെ പീഡിപ്പിച്ചെന്ന പരാതിയിൽ യുവ സംഗീതസംവിധായകൻ അറസ്റ്റിൽ. ഏറ്റുമാനൂർ സ്വദേശിയും നിലവിൽ എറണാകുളത്തെ താമസക്കാരനുമായ ശരത് മോഹനെ (40)യാണ് പാലാരിവട്ടം പൊലീസ് അറസ്റ്റ് ചെയ്തത്. തിരുവനന്തപുരം സ്വദേശിനിയുടെ പരാതിയിൽ വൈക്കത്തെ പെൺസുഹൃത്തിന്റെ വീട്ടിൽനിന്നായിരുന്നു അറസ്റ്റ്.

2023 ഒക്ടോബറിലാണ്‌ യുവതിയെ ആദ്യം പീഡിപ്പിച്ചത്. തുടർന്ന് ജില്ലയിലെ വിവിധ സ്ഥലങ്ങളിലെത്തിച്ചും പീഡിപ്പിച്ചു. യുവതി രക്ഷപ്പെട്ട്‌ നാട്ടിലേക്ക് പോകാൻ തയ്യാറെടുക്കവേ, പീഡനദൃശ്യങ്ങൾ കുടുംബത്തിന് കൈമാറുമെന്ന് ഭീഷണിപ്പെടുത്തി യാത്ര മുടക്കി. ശാരീരികമായി ഉപദ്രവിച്ചിരുന്നതായും പരാതിയിൽ പറയുന്നു.

നേരത്തെത്തേ മാഹിയിൽനിന്ന് വിദേശമദ്യം കടത്തിയ കേസിലും ശരത് അറസ്‌റ്റിലായിട്ടുണ്ട്. 2013ൽ ജാമ്യം ലഭിച്ചെങ്കിലും പിന്നീട് ഹാജരാകാതിരുന്നതോടെ വാറന്റുണ്ടായി. 2022ൽ പയ്യോളി പൊലീസ് ഇയാളെ അറസ്റ്റ് ചെയ്‌തു. ജോലി തട്ടിപ്പുകേസിലും പ്രതിയാണ്‌.  കൊച്ചി സിറ്റി പൊലീസിനുവേണ്ടി സംഗീത ആൽബങ്ങളും ഇയാൾ നിർമിച്ചിട്ടുണ്ട്. അതിലെ അഭിനേതാക്കളും പൊലീസ് ഉദ്യോഗസ്ഥരായിരുന്നു. പ്രതിയെ റിമാൻഡ് ചെയ്തു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top