23 December Monday

മറ്റൂർ–-തലാശേരി റോഡ് തകർന്നിട്ട് 
ഒരുവര്‍ഷം; കണ്ണടച്ച് പഞ്ചായത്ത്

വെബ് ഡെസ്‌ക്‌Updated: Wednesday Sep 4, 2024


കാലടി
കാലടി പഞ്ചായത്തിലെ 14, 15 വാർഡുകളെ ബന്ധിപ്പിക്കുന്ന മറ്റൂർ-- തലാശേരി റോഡ്‌ തകർന്നു. ശബരി റെയിൽ പാതയുടെ അടിപ്പാതമുതൽ തലാശേരി കനാൽബണ്ട് എത്തുന്നതിനുമുമ്പുള്ള പ്രദേശത്തെ റോഡ് തകർന്നിട്ട് ഒരുവർഷമായി. ഈ റോഡിലെ കുഴിയിൽ വീണ് ബൈക്ക് യാത്രികനായ മറ്റൂർ കന്നപ്പിള്ളി ബെന്നിക്ക് തലയ്‌ക്കും നട്ടെല്ലിനും ഗുരുതര പരിക്കേറ്റിരുന്നു. ഇയാള്‍ എട്ടുമാസമായി ചികിത്സയിലാണ്.

കഴിഞ്ഞദിവസം ശ്രീമൂലനഗരം സ്വദേശികളായ ദമ്പതികളുടെ ഇരുചക്രവാഹനം റോഡിലെ കുഴിയില്‍ മറിഞ്ഞു. നിരവധി അപകടം ഈ റോഡിൽ സംഭവിച്ചിട്ടും യുഡിഎഫ് ഭരിക്കുന്ന കാലടി പഞ്ചായത്ത് ഭരണസമിതി അറ്റകുറ്റപ്പണിയെക്കുറിച്ച് ചിന്തിക്കുന്നില്ല. കാലടി പഞ്ചായത്ത് എത്രയുംവേ​ഗം റോഡ് ടാർ ചെയ്യാൻ നടപടി സ്വീകരിക്കണമെന്ന് അങ്കമാലി ബ്ലോക്ക് പഞ്ചായത്ത്‌ അംഗം സിജോ ചൊവ്വരാൻ ആവശ്യപ്പെട്ടു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top