അങ്കമാലി
മൂക്കന്നൂർ പഞ്ചായത്തിൽ വാർഷികപദ്ധതി രൂപീകരണവുമായി ബന്ധപ്പെട്ട യോഗം ബഹിഷ്കരിച്ച് എൽഡിഎഫ്. ചൊവ്വാഴ്ച ചേർന്ന യോഗത്തിൽനിന്ന് അംഗങ്ങൾ ഇറങ്ങി ഓഫീസിനുമുന്നിൽ സത്യഗ്രഹമിരുന്നു. പദ്ധതിനടത്തിപ്പുമായി ബന്ധപ്പെട്ട കണക്ക് സ്ഥിരംസമിതികളിൽ അവതരിപ്പിച്ച് അംഗീകാരം വാങ്ങാത്തതിൽ പ്രതിഷേധിച്ചാണ് അംഗങ്ങൾ യോഗം ബഹിഷ്കരിച്ചത്.
കണക്കുകൾ സ്ഥിരംസമിതികളിൽ അംഗീകാരം വാങ്ങിയശേഷം ജനറൽ കമ്മിറ്റിയിൽ അവതരിപ്പിക്കണം. തുടർന്ന് പുതിയ പദ്ധതി കണക്കുകൾ അംഗങ്ങൾക്ക് നൽകണമെന്നാണ് ചട്ടം. എന്നാൽ, ഇത് പാലിച്ചില്ല. 2023–--24-ൽ 1.30 കോടി രൂപ നഷ്ടപ്പെട്ടു. കഴിഞ്ഞവർഷത്തെ പദ്ധതിയിൽ 39 ശതമാനം മാത്രമാണ് ചെലവഴിച്ചത്. അസിസ്റ്റന്റ് എൻജിനിയറുടെ ഉദാസീനതയാണ് ഇതിന് കാരണമായതെന്ന് എൽഡിഎഫ് ആരോപിച്ചു. ഇതെല്ലാം പഞ്ചായത്തിന്റെ കെടുകാര്യസ്ഥതയാണ് സൂചിപ്പിക്കുന്നത്. ഭരണത്തിന് നേതൃത്വം കൊടുക്കുന്ന കോൺഗ്രസിന് ഇക്കാര്യം ശ്രദ്ധിക്കാനായില്ല. പഞ്ചായത്ത് ഓഫീസിനുമുന്നിൽ നടന്ന സത്യഗ്രഹം പ്രതിപക്ഷനേതാവ് പി വി മോഹനൻ ഉദ്ഘാടനം ചെയ്തു. കെ എസ് മൈക്കിൾ സംസാരിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..