23 December Monday

പൂക്കൃഷിയുമായി യുവകർഷക കുടുംബം

വെബ് ഡെസ്‌ക്‌Updated: Wednesday Sep 4, 2024


ആലുവ
ഓണത്തെ വരവേൽക്കാൻ ഒരേക്കറിൽ പൂപ്പാടമൊരുക്കി കുട്ടമശേരിയിലെ യുവകർഷക കുടുംബം. കുട്ടമശേരി അമ്പലപ്പറമ്പ് കണ്ണ്യാമ്പിള്ളി ശ്രീജേഷും ഭാര്യ ശ്രുതിയുമാണ് ഓറഞ്ച്, മഞ്ഞ നിറത്തിലുള്ള ബന്തിപ്പൂക്കളും ചുവപ്പ്, വയലറ്റ്, വാടാർമല്ലിയും കൃഷി ചെയ്തത്.

വിളവെടുപ്പിന് തയ്യാറായ പൂക്കൾ തോട്ടത്തിൽനിന്നുതന്നെ ആവശ്യക്കാർക്ക് മിതമായ വിലയ്‌ക്ക് ലഭിക്കും. പ്രവാസജീവിതം അവസാനിപ്പിച്ച് പൂർണമായും കൃഷിയിൽ സജീവമായ യുവകർഷകനാണ് ശ്രീജേഷ്. നെല്ല്, വാഴ, കപ്പ, മണിച്ചോളം തുടങ്ങിയവയും ശ്രീജേഷ് കൃഷി ചെയ്യുന്നു. കുടുംബശ്രീയുടെ സജീവപ്രവർത്തകയായ ശ്രുതി തിരക്കുകൾക്കിടയിലും കൃഷിയിൽ ശ്രീജേഷിനെ സഹായിക്കാനായുണ്ട്. പാട്ടത്തിനെടുത്ത ഭൂമിയിലാണ് കൃഷി ചെയ്തത്. പൂക്കൃഷിയുടെ ആദ്യ വിളവെടുപ്പ് ബുധൻ രാവിലെ 10ന് കീഴ്മാട് പഞ്ചായത്ത് പ്രസിഡന്റ് സതി ലാലു നിർവഹിക്കും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top