14 November Thursday

തൃക്കാക്കര ന​ഗരസഭ ; ദുരിതാശ്വാസത്തിന് ഫണ്ട് നല്‍കിയില്ല , ഓണാഘോഷം നടത്താന്‍ ഭരണസമിതി

വെബ് ഡെസ്‌ക്‌Updated: Wednesday Sep 4, 2024


തൃക്കാക്കര
വയനാട് ദുരന്തത്തെ തുടര്‍ന്ന് സര്‍ക്കാര്‍ നിര്‍ദേശപ്രകാരം മാറ്റിവച്ച ഓണാഘോഷം നടത്താനുറച്ച് തൃക്കാക്കര ന​ഗരസഭ. ഓണാഘോഷം നടത്താനുള്ള തീരുമാനമെടുക്കാൻ നഗരസഭാ കൗൺസിൽ യോഗം വ്യാഴാഴ്ച ചേരും. സര്‍ക്കാര്‍ നിര്‍ദേശപ്രകാരം ഓണാഘോഷം ഒഴിവാക്കി നഗരസഭയുടെ ഫണ്ട് ദുരിതാശ്വാസനിധിയിലേക്ക് നൽകാന്‍ ന​ഗരസഭ തീരുമാനിച്ചിരുന്നു. 2023ല്‍ ഓണാഘോഷത്തിനായി 25 ലക്ഷം രൂപയാണ് നഗരസഭ ചെലവാക്കിയത്.

വയനാട് ദുരിതാശ്വാസനിധിയിലേക്ക് 50 ലക്ഷം രൂപ നൽകാൻ നഗരസഭാ അധ്യക്ഷയുടെ നേതൃത്വത്തിൽ രണ്ടാഴ്ചമുമ്പ്‌ എടുത്ത തീരുമാനം ഭരണസമിതിയിലെ ഒരു വിഭാഗത്തി​ന്റെ എതിർപ്പിനെ തുടർന്ന് കഴിഞ്ഞ രണ്ടു കൗൺസിലിലും അജൻഡയായി കൊണ്ടുവരാൻ കഴിഞ്ഞില്ല. കോൺഗ്രസ്, മുസ്ലിംലീഗ് നേതാക്കളിൽ ചിലരുടെ എതിർപ്പിനെ തുടർന്നാണ് അജൻഡ മാറ്റിവച്ചത്. അതിനിടെയാണ് വേണ്ടെന്ന് വച്ച ഓണാഘോഷം നടത്താൻ നഗരസഭ ഒരുങ്ങുന്നത്.

വയനാട് ദുരന്തത്തെ തുടര്‍ന്ന് ദുരിതാശ്വാസനിധിയിലേക്ക് ഇതുവരെ പണം നൽകാത്ത ജില്ലയിലെ ഏക നഗരസഭ യുഡിഎഫ് ഭരിക്കുന്ന തൃക്കാക്കരയാണ്.
കഴിഞ്ഞവർഷത്തെ ഓണാഘോഷത്തി​ന്റെ കണക്കും ഇതുവരെ ന​ഗരസഭയില്‍ അവതരിപ്പിച്ചിട്ടില്ല. വീണ്ടും ഓണാഘോഷം നടത്തി അഴിമതി നടത്താനുള്ള ഭരണസമിതിയുടെ തീരുമാനത്തെ കൗൺസിലിൽ എതിർക്കുമെന്ന് എൽഡിഎഫ് അംഗങ്ങൾ പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top