22 December Sunday
കടമ്പൻ മൂത്താൻ
നാടകം ഇന്ന്

കളമശേരി
 കാർഷികോത്സവം 
7 മുതൽ ; 132 സ്റ്റാൾ, കാർഷികവിളകൾ, 
ഉൽപ്പന്നങ്ങൾ

വെബ് ഡെസ്‌ക്‌Updated: Wednesday Sep 4, 2024

കളമശേരി കാർഷികോത്സവത്തോടനുബന്ധിച്ച് കാർഷിക നാടകം കടമ്പൻ മൂത്താന്റെ അവതരണം കരുമാല്ലൂർ പഞ്ചായത്ത് പ്രസിഡന്റ് ശ്രീലത ലാലു ഉദ്ഘാടനം ചെയ്യുന്നു


കൊച്ചി
സംസ്ഥാനത്തെ ഏറ്റവും വലിയ കാർഷികോത്സവങ്ങളിൽ ഒന്നായിമാറിയ കളമശേരി കാർഷികോത്സവത്തിന്റെ രണ്ടാംപതിപ്പ്‌ ഏഴിന്‌ ആരംഭിക്കുമെന്ന്‌ വ്യവസായമന്ത്രി പി രാജീവ്‌ വാർത്താസമ്മേളനത്തിൽ അറിയിച്ചു.കളമശേരി ചാക്കോളാസ് പവിലിയനിലെ കാർഷികോത്സവനഗരിയിൽ വൈകിട്ട് അഞ്ചിന് മന്ത്രി കെ രാജൻ ഉദ്‌ഘാടനം ചെയ്യും. ഗായിക കെ എസ് ചിത്ര പ്രദർശന–-- വിപണന മേളയുടെ ഉദ്ഘാടനം നിർവഹിക്കും.

മന്ത്രി പി രാജീവ്‌ അധ്യക്ഷനാകുന്ന ചടങ്ങിൽ ചെറുവയൽ രാമൻ മുഖ്യാതിഥിയാകും. ഹൈബി ഈഡൻ എംപി പങ്കെടുക്കും. 13ന്‌ കാർഷികോത്സവം സമാപിക്കും. സംഘാടകസമിതി ചെയർമാൻ വി എം ശശി, ജനറൽ കൺവീനർ എം പി വിജയൻ എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

132 സ്റ്റാൾ, കാർഷികവിളകൾ, 
ഉൽപ്പന്നങ്ങൾ
രണ്ടുലക്ഷം ചതുരശ്രയടി വിസ്തീർണത്തിലാണ് കളമശേരി ചാക്കോളാസ് പവിലിയനിലെ കാർഷികോത്സവനഗരി. 132 സ്റ്റാളുകളുണ്ട്‌. മേളയിൽ എല്ലാത്തരം കാർഷികോൽപ്പന്നങ്ങളുമുണ്ടാകും. കൃഷിക്കൊപ്പം കളമശേരി പദ്ധതിയുടെ ഭാഗമായി മണ്ഡലത്തിൽ തുടക്കംകുറിച്ച പുതിയ കാർഷികവിളകളുടെ വിൽപ്പനയുമുണ്ട്‌. മൂല്യവർധിത യൂണിറ്റുകളിൽനിന്നുള്ള ഉൽപ്പന്നങ്ങൾ, കൃഷി ഉപകരണങ്ങൾ, കൃഷി അനുബന്ധ ഉൽപ്പന്നങ്ങൾ എന്നിവയും. കയർ, മുള, കൈത്തറി ഉൽപ്പന്നങ്ങളുടെ സ്റ്റാളുകളുമുണ്ട്‌.

വിളവെടുപ്പുത്സവം
മണ്ഡലത്തിലെ കാർഷികവിളകളുടെ വിളവെടുപ്പ്‌ ഏഴിന്‌ നടക്കും. രാവിലെ എട്ടുമുതൽ 11 വരെയാണ്‌ വിളവെടുപ്പുത്സവം.

രുചി നുകരാം
ഭക്ഷ്യമേളയിൽ അട്ടപ്പാടി വനസുന്ദരി ചിക്കൻ, രാമശേരി ഇഡ്ഡലി, കുടുംബശ്രീ വിഭവങ്ങൾ, കൂവ-–-കൂൺ വിഭവങ്ങൾ, ചെറുധാന്യ വിഭവങ്ങൾ എന്നിവമുതൽ പ്രമുഖ സ്റ്റാർ ക്യൂസീനുകൾവരെയുണ്ട്‌. ഷെഫ് പിള്ളയുടെ രുചിയും ആസ്വദിക്കാം. പൊക്കാളി അരി, കടുങ്ങല്ലൂർ കുത്തരി, കാളാഞ്ചി തുടങ്ങിയവയുടെ ഉൽപ്പന്നങ്ങളും വിഭവങ്ങളുമുണ്ട്‌. എട്ടിന്‌ പാചകമത്സരം.

വയനാടിന്‌ കരുതൽ
വയനാട് ദുരന്തപശ്ചാത്തലത്തിൽ ഘോഷയാത്ര ഒഴിവാക്കി. വിൽപ്പന നടത്തുന്ന ഉൽപ്പന്നങ്ങളുടെ ലാഭം വയനാട് ദുരിതാശ്വാസത്തിനാണ്‌. പ്രത്യേക സമ്മാനക്കൂപ്പണും അവതരിപ്പിച്ചിട്ടുണ്ട്. 750 രൂപയുടെ കൂപ്പണിൽ 1000 രൂപയുടെ ഉൽപ്പന്നങ്ങൾ വാങ്ങാം.

ആടാം, പാടാം, അറിയാം
ഉദ്‌ഘാടനദിനം റാസാബീഗത്തിന്റെ ഗസൽസന്ധ്യ. എട്ടിന്‌ രാത്രി ഏഴിന് ബാംബൂ സംഗീതസന്ധ്യ. പകൽ നാടകഗാനങ്ങൾ, തിരുവാതിര, ഏകപാത്ര നാടകം. ഒമ്പതിന്‌ വൈകിട്ട് അഞ്ചിന് ‘എഴുത്തിലെ ജനപ്രിയത' വിഷയത്തിൽ സെമിനാർ. ബെന്യാമിൻ, എൻ ഇ സുധീർ, അഖിൽ പി ധർമജൻ, നിമ്ന വിജയ് എന്നിവർ പങ്കെടുക്കും. ശേഷം രാജേഷ് ചേർത്തലയുടെ ഫ്യൂഷൻ, ഗസൽസന്ധ്യ. ഉച്ചയ്‌ക്കുശേഷം അക്ഷരശ്ലോകം, കാവ്യകേളി,  ക്ലാസിക്കൽ നൃത്തം, കന്നിക്കൊയ്ത്തിന്റെ നൃത്താവിഷ്കാരം, ബഡ്സ് സ്‌കൂൾ കലാപരിപാടികൾ, സംഗീത നൃത്തശിൽപ്പം. പത്തിന്‌ എം എ യൂസഫലിയുമായി അഭിമുഖം. കാവ്യഗീതങ്ങൾ, ഉപകരണവാദ്യം, ചവിട്ടുനാടകവും മൈം അവതരണവും. 11ന് വൈകിട്ട് അഞ്ചിന് മാധ്യമ സെമിനാർ. ഗുരു ഗോപിനാഥ് നാട്യവിസ്മയം. കൃഷിപ്പാട്ടുകൾ, കവിയരങ്ങ്, മ്യൂസിക്കൽ നാടകം, മ്യൂസിക്കൽ ബാൻഡ് (യുഫോറിയ എഎസ്ബി ടീം). 12ന്‌ രാത്രി ഏഴിന് രാജലക്ഷ്മിയുടെ സംഗീതസന്ധ്യ. ഓണപ്പാട്ടുകൾ, മാർഗംകളി, മാപ്പിളഗാനങ്ങൾ, മ്യൂസിക്കൽ ബാൻഡ്, കർഷകരെ ആദരിക്കൽ, പഞ്ചാരിമേളം എന്നിവയും നടക്കും.

കടമ്പൻ മൂത്താൻ
നാടകം ഇന്ന്
കളമശേരി
രാവിലെ ഏഴിന് ആലങ്ങാട് മൈലാപ്പുറം ക്ഷേത്രപരിസരം കരിമ്പിൻതോട്ടത്തിലും ഒമ്പതിന് കടുങ്ങല്ലൂർ ഉളിയന്നൂർ ജങ്‌ഷൻ ചീരത്തോട്ടത്തിലും നാടകാവതരണം നടത്തും. വൈകിട്ട്‌ നാലിന് ആലങ്ങാട് നീറിക്കോട് ജങ്‌ഷനിലും ആറിന് കടുങ്ങല്ലൂർ മുപ്പത്തടം ജങ്‌ഷനിലുമാണ് അവതരണം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top