22 December Sunday

മേക്കപ്പാല ഗവ. എൽപി സ്കൂൾ 
പ്ലാസ്‌റ്റിക്‌ മുക്ത ഹരിതവിദ്യാലയം

വെബ് ഡെസ്‌ക്‌Updated: Friday Oct 4, 2024


പെരുമ്പാവൂർ
വേങ്ങൂർ പഞ്ചായത്ത്‌ മേക്കപ്പാല ഗവ. എൽപി സ്കൂൾ പ്ലാസ്റ്റിക് മുക്ത ഹരിതവിദ്യാലയമായി. ഹരിതകേരള മിഷന്റെ ജൈവമാലിന്യ സംസ്കരണ ഉപാധികളും മാലിന്യപരിപാലന സംവിധാനങ്ങളും ഒരുക്കിയതാണ്‌ സ്കൂളിന് അംഗീകാരം നേടിക്കൊടുത്തത്‌.

പച്ചക്കറി തോട്ടവും പൂന്തോട്ടവും ജൈവവൈവിധ്യ പാർക്കും അടങ്ങുന്നതാണ് സ്കൂളിലെ സംവിധാനങ്ങൾ. ഹരിതകേരള മിഷന്റെ  സർട്ടിഫിക്കറ്റ് ബ്ലോക്ക് പഞ്ചായത്ത്‌ അംഗം പി ആർ നാരായണൻനായരും വാർഡ് അംഗം ശ്രീജ ഷിജോയും ചേർന്ന്‌ സ്കൂൾ പ്രധാനാധ്യാപിക കെ യു സരളയ്ക്ക് കൈമാറി. പിടിഎ പ്രസിഡന്റ് സന്ധ്യ ധീരജ്, അഭിലാഷ് അനിരുദ്ധൻ എന്നിവർ സംസാരിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top