23 December Monday

തെരുവിൽ അലഞ്ഞ 
വളർത്തുനായകളെ 
എസ്‌പിസിഎ ഏറ്റെടുത്തു

വെബ് ഡെസ്‌ക്‌Updated: Friday Oct 4, 2024


തൃക്കാക്കര
ജപ്തി ചെയ്ത വീട്ടിൽനിന്നു ബാങ്കുകാർ റോഡിലേക്ക് തുറന്നുവിട്ട വളർത്തുനായകളെ എസ്‌പിസിഎ ഏറ്റെടുത്തു. ജപ്തി ചെയ്ത ചെമ്പുമുക്ക് കെ കെ റോഡിലെ വീടിനുമുന്നിൽ നാട്ടുകാർക്കും കാൽനടയാത്രക്കാർക്കും ഭീഷണിയായതോടെയാണ്‌ നായകളെ എസ്‌പിസിഎ ഏറ്റെടുത്തത്‌.

ഗർഭിണിയായ നായയെ മൃഗസ്നേഹി ഏറ്റെടുത്തു. മറ്റൊന്നിനെ കൊച്ചിയിലെ അഭയകേന്ദ്രത്തിലാക്കി. നായകളെ റോഡിലേക്ക് തുറന്നുവിട്ട ബാങ്കിനെതിരെ എസ്‌പിസിഎ പൊലീസിൽ പരാതി നൽകി. എസ്‌പിസിഎ സെക്രട്ടറി ടി കെ സജീവ്, സജിത് ഷാജൻ, അശോക് ഷേണായ്, പി എ പ്രേയസ് എന്നിവരും സ്ഥലത്തെത്തിയിരുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top