അങ്കമാലി
അമ്പത്തിനാലുകാരിയുടെ വയറ്റിലുണ്ടായ വലിപ്പമേറിയ മുഴ റോബോട്ടിക് ശസ്‌ത്രക്രിയയിലൂടെ നീക്കി അങ്കമാലി അപ്പോളോ അഡ്‌ലക്‌സ് ആശുപത്രിയിലെ മെഡിക്കൽ സംഘം. കാലിലുണ്ടായ ഉണങ്ങാത്ത മുറിവിന് (വെനസ് അൾസർ) ചികിത്സയ്‌ക്കെത്തിയതാണ് ഇടുക്കി സ്വദേശിനി. കാലിലേക്കുള്ള രക്തയോട്ടം കുറഞ്ഞ് രക്തം കെട്ടിക്കിടന്ന് മുറിവുണ്ടാകുന്ന അവസ്ഥയാണിത്. വലിപ്പമുള്ള വയറുമായി ആശുപത്രിയിൽ എത്തിയ രോഗിയിൽ നടത്തിയ വിദഗ്ധ പരിശോധനയിലാണ് വയറ്റിലെ മുഴ കണ്ടെത്തിയത്. മുഴ കാരണം രക്തയോട്ടം സുഗമമായി നടക്കാത്തതിനാൽ അമിത രക്തസമ്മർദത്തിന്റെ ബുദ്ധിമുട്ടുകളുമുണ്ടായിരുന്നു. തുടർന്നാണ് റോബോട്ടിക് ശസ്‌ത്രകിയയിലൂടെ മുഴ നീക്കിയത്. 4.82 കിലോഗ്രാം ഭാരമുണ്ടായിരുന്നു മുഴയ്‌ക്ക്. ശസ്‌ത്രക്രിയ കഴിഞ്ഞ് രണ്ടാംദിവസം രോഗി ആശുപത്രിവിട്ടു. ഡോ. ഊർമിള സോമൻ, ഡോ. അമ്പിളി ജോസ്, ഡോ. മുഗ്ത റസ്തഗി, ഡോ. ഹോർമീസ് സ്റ്റീഫൻ എന്നിവർ ശസ്‌ത്രക്രിയക്ക് നേതൃത്വം നൽകി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..