22 December Sunday

ജിഎസ്‌ടി കുടിശ്ശിക തീർപ്പാക്കൽ :
 പുതിയ നിരക്ക്‌ പ്രാബല്യത്തിൽ

വെബ് ഡെസ്‌ക്‌Updated: Saturday Oct 5, 2024


തിരുവനന്തപുരം
സംസ്ഥാന ചരക്ക് സേവന നികുതി വകുപ്പിന്റെ കുടിശ്ശികകൾ തീർപ്പാക്കാനുള്ള ആംനസ്റ്റി പദ്ധതി –- 2024 പ്രകാരം പുതുക്കിയ നിരക്കുകൾ നിലവിൽ വന്നു. ജിഎസ്ടി നിലവിൽ വരുന്നതിന് മുമ്പുണ്ടായിരുന്ന നികുതി നിയമങ്ങൾ പ്രകാരമുള്ള കുടിശ്ശികകൾ തീർപ്പാക്കാൻ ഈ വർഷത്തെ സംസ്ഥാന ബജറ്റിൽ പ്രഖ്യാപിച്ചതാണ്‌ ആംനസ്‌റ്റി. 

പദ്ധതി പ്രകാരം സെപ്‌തംബർ 30മുതലുള്ള പുതുക്കിയ ആനുകൂല്യങ്ങൾ പ്രഖ്യാപിച്ചിട്ടുണ്ട്. 50,000 രൂപ വരെയുള്ള നികുതി കുടിശ്ശികകൾ അവയുടെ പിഴയും പലിശയുമടക്കം പൂർണമായും ഒഴിവാക്കി. സെപ്‌തംബർ 30 മുതൽ ഒക്ടോബർ 31 വരെ പദ്ധതി പ്രകാരം പുതിയ അപേക്ഷ നൽകുന്നവർക്ക്‌ 50,000 രൂപയ്ക്കു മുകളിൽ 10 ലക്ഷം രൂപ വരെ നികുതി കുടിശ്ശികകൾ നികുതി തുകയുടെ 32 ശതമാനം ഒടുക്കി തീർപ്പാക്കാം. 10 ലക്ഷം മുതൽ ഒരു കോടി രൂപ വരെ നികുതി തുകയുള്ള കുടിശ്ശികകൾ രണ്ടുവിധത്തിൽ തീർപ്പാക്കാം. അപ്പീലിലുള്ള കുടിശ്ശികകൾക്ക് നികുതി തുകയുടെ 42 ശതമാനവും അപ്പീലിൽ ഇല്ലാത്തവയ്‌ക്ക്‌ 52 ശതമാനവും. ഒരു കോടിയിൽ അധികം നികുതി തുകയുള്ള കുടിശ്ശികകളും രണ്ട് വിധത്തിൽ തീർപ്പാക്കാം. അപ്പീലിലുള്ളവയിൽ 72  ശതമാനവും അപ്പീലിൽ ഇല്ലാത്തവയിൽ 82 ശതമാനവും.

പദ്ധതിയിൽ ചേരാനുള്ള അവസാന തീയതി ഡിസംബർ 31. തുക www.etreasury.kerala.gov.in എന്ന വെബ്സൈറ്റ് വഴി അടച്ചശേഷം  അതിന്റെ  വിവരങ്ങൾ ഉൾപ്പെടുത്തിയുള്ള അപേക്ഷ വകുപ്പിന്റെ വെബ്സൈറ്റായ www.keralataxes.gov.in വഴി സമർപ്പിക്കണം. വിവരങ്ങൾക്ക്‌ www.keralataxes.gov.in സന്ദർശിക്കുക.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top