04 December Wednesday

തോട്‌ പുറമ്പോക്കിലെ കൈയേറ്റം 
ഒഴിപ്പിക്കാൻ ഉത്തരവ്‌

വെബ് ഡെസ്‌ക്‌Updated: Wednesday Dec 4, 2024


മൂവാറ്റുപുഴ
ആരക്കുഴ റോഡിൽനിന്ന്‌ പേട്ട അങ്കണവാടിയിലേക്ക് പോകുന്ന മണ്ണാൻകടവ് റോഡരികിലെ തോട് പുറമ്പോക്ക് കൈയേറ്റം ഒഴിപ്പിക്കാൻ കലക്ടർ എൻ എസ്‌ കെ ഉമേഷ്‌ ഉത്തരവിട്ടു. മൂവാറ്റുപുഴ നഗരസഭാ സെക്രട്ടറിക്കാണ്‌ ഉത്തരവ്‌ നൽകിയത്‌.മൂവാറ്റുപുഴ നഗരസഭ 16–-ാംവാർഡിലെ മണ്ണാൻകടവ് തോട്ടിൽ മഴക്കാലത്ത് വെള്ളം നിറഞ്ഞ് റോഡിലൂടെ ഒഴുകി യാത്രക്കാർക്കും സമീപവാസികൾക്കും ബുദ്ധിമുട്ടുണ്ടാകുന്നത് പതിവാണ്. ചില വീടുകളിൽ വെള്ളം കയറുന്നു.

വാർഡ് കൗൺസിലർ വി എ ജാഫർ സാദിക്ക് സെക്രട്ടറിക്ക്‌ നൽകിയ പരാതിയുടെ തുടർനടപടിയാണ്‌ കലക്ടറുടെ ഉത്തരവ്‌. സെപ്തംബർ മൂന്നിന് താലൂക്ക് സർവേയർ പുറമ്പോക്ക് അളന്ന് തിട്ടപ്പെടുത്തി പ്ലാനും സ്കെച്ചും റിപ്പോർട്ടും നഗരസഭാ സെക്രട്ടറിക്ക് നൽകി. കണ്ടെത്തിയ കൈയേറ്റഭൂമി ഒഴിപ്പിക്കണമെന്നാവശ്യപ്പെട്ട് സെക്രട്ടറി കലക്ടർക്ക് അപേക്ഷ നൽകിയിരുന്നു. കൈയേറ്റഭൂമി തിട്ടപ്പെടുത്തിയപ്പോൾ സ്വകാര്യവ്യക്തിയുടെ പുറമ്പോക്ക് കൈയേറ്റത്തിന്റെ യഥാർഥ അളവ് കാണിക്കാതെയാണ് താലൂക്ക് സർവേയർ റിപ്പോർട്ട് നൽകിയതെന്ന് നഗരസഭാ സെക്രട്ടറി കലക്ടർക്ക് ആക്ഷേപം നൽകി. ഈ സ്ഥലം ഒഴിവാക്കി മറ്റു പുറമ്പോക്കുഭൂമി ഒഴിപ്പിക്കണമെന്നും ഉത്തരവിലുണ്ട്‌. ഇവിടെ റീ സർവേ നടത്താൻ ജില്ലാ സർവേ സൂപ്രണ്ടിന് കലക്ടർ നിർദേശം നൽകി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top