04 December Wednesday

കൊറോണ വൈറസിനെ പഠിക്കാൻ അനലോഗ് സർക്യൂട്ടായി

വെബ് ഡെസ്‌ക്‌Updated: Sunday Apr 5, 2020


തിരുവനന്തപുരം
നിർമിത ബുദ്ധി ഉപയോഗിച്ച്‌ കൊറോണ വൈറസിനെക്കുറിച്ച്‌ വിവരശേഖരണം നടത്താനുള്ള അനലോഗ് സർക്യൂട്ടുകൾ തിരുവനന്തപുരത്തെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ടെക്നോളജി ആൻഡ് മാനേജ്മെന്റ്‌ -കേരള വികസിപ്പിച്ചു. ജർമനിയിലെ സീഗൻ യൂണിവേഴ്സിറ്റിയുടെ കീഴിലുള്ള അനലോഗ് സർക്യൂട്ട്സ് ആൻഡ് ഇമേജ് സെൻസേർസ് ലാബ്, ഫ്രോൺഹോഫർ എന്നിവയുമായിചേർന്ന്‌ നടത്തിയ ഗവേഷണത്തിലൂടെയാണ്‌ സർക്യൂട്ട്‌ വികസിപ്പിച്ചത്‌. ഐഐഐടിഎം-കെയുടെ കീഴിലുള്ള ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആൻഡ് ന്യൂറോമോർഫിക് സിസ്റ്റംസ് സെന്ററിലായിരുന്നു ഗവേഷണം.

ലോകമെമ്പാടും നിർമിതബുദ്ധി ഉപയോഗിച്ച്‌ ഏറ്റവും പുതിയ കൊറോണ വൈറസിന്റെ ഘടനയടക്കമുള്ള വിവരങ്ങൾ പഠിച്ചു വരുന്നു. ഇതിനായി ജിഎഎൻ എന്ന ന്യൂറൽ നെറ്റ്‌വർക്ക്‌ വ്യാപകമായി ഉപയോഗിക്കുന്നു. വൈറസ് ഘടനയ്ക്ക് സമാനമായ പുതിയ തന്മാത്രാ ഘടന സൃഷ്ടിച്ച് വൈറസിലെ പ്രോട്ടീനുകളുമായി പ്രതിപ്രവർത്തനം നടത്താനാണ് ശ്രമം.

സങ്കീർണമായ ഗവേഷണത്തിന്‌ ജിഎഎന്നി-നുവേണ്ടി നിർമിതബുദ്ധിയിൽ അധിഷ്ഠിതമായ അനലോഗ് ഇന്റഗ്രേറ്റഡ് സർക്യൂട്ടുകളാണ് ഐഐഐടിഎം-കെയിൽ വികസിപ്പിച്ചത്‌. ഐഐഐടിഎം-കെയിൽ വികസിപ്പിച്ച അനലോഗ് ജിഎഎൻ ഈ മേഖലയിൽ പുത്തൻ ആപ്ലിക്കേഷനുകൾ കണ്ടുപിടിക്കാൻ സഹായിക്കുമെന്ന് സ്കൂൾ ഓഫ് ഇലക്ട്രോണിക്സ് പ്രൊഫസറായ ഡോ. എ പി ജെയിംസ് പറഞ്ഞു. ഇത് വൈറസ് തന്മാത്രാ ഘടന നിർണയിക്കാൻ സഹായിക്കും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top