16 September Monday

നെല്ല് സംഭരണം ; മുഴുവൻ കർഷകർക്കും 
ഉടൻ പണം നൽകും

വെബ് ഡെസ്‌ക്‌Updated: Tuesday Sep 5, 2023


തിരുവനന്തപുരം
സപ്ലൈകോവഴി സംഭരിച്ച നെല്ലിന്റെ വില കർഷകർക്ക്‌ നൽകുന്ന നടപടി പുരോഗമിക്കുന്നു. എസ്ബിഐ, കനറാ ബാങ്ക് എന്നിവയിൽനിന്ന്‌ പിആർഎസ് വായ്പയായാണ് തുക വിതരണം ചെയ്യുന്നത്. കർഷകരിൽനിന്ന് സംഭരിച്ച 7,31,184 ടൺ നെല്ലിന്റെ വിലയായ 2070.71 കോടി രൂപയിൽ 1810.48 കോടി  ഓണത്തിന് മുമ്പുതന്നെ കൊടുത്തുതീർത്തിരുന്നു.  50,000 രൂപവരെ നൽകാനുള്ളവർക്ക് പൂർണമായും ശേഷിച്ചവർക്ക് നൽകാനുള്ളതിന്റെ 28 ശതമാനവും നൽകിയിരുന്നു. ബാക്കിയുള്ള 260.23 കോടിയാണ് വായ്പയായി വിതരണം ചെയ്യുന്നത്. ഇതിന്റെ ഭാഗമായി എസ്ബിഐ തിങ്കളാഴ്ച  1884 കർഷകർക്കായി 20.61 കോടി രൂപയും ആകെ 4717 കർഷകർക്കായി 34.79 കോടി രൂപയും വിതരണം ചെയ്തു.

കനറാ ബാങ്ക് തിങ്കളാഴ്ച 982 കർഷകർക്കായി 11 കോടിയും ആകെ 8167 കർഷകർക്കായി 68.32 കോടിയും വിതരണം ചെയ്തു. മുഴുവൻ തുക വിതരണവും ഈ ആഴ്ച പൂർത്തിയാകും.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top