16 September Monday

ഭക്ഷ്യവിതരണ സ്ഥാപനങ്ങളിൽ ലൈസൻസ്‌ പരിശോധന 15ന് ; ഓപ്പറേഷന്‍ ഫോസ്‌കോസ് സംസ്ഥാന വ്യാപകമാക്കി ഭക്ഷ്യസുരക്ഷാ വകുപ്പ്‌

വെബ് ഡെസ്‌ക്‌Updated: Tuesday Sep 5, 2023

 

തിരുവനന്തപുരം
സ്ഥാപനങ്ങളുടെ ലൈസൻസ് പരിശോധിക്കുന്നതിനായി ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ നേതൃത്വത്തിൽ 15ന് സംസ്ഥാന വ്യാപകമായി ഓപ്പറേഷൻ ഫോസ്‌കോസ് ലൈസൻസ് ഡ്രൈവ് നടക്കും. മുഴുവൻ ഭക്ഷ്യസംരംഭകരെയും ഭക്ഷ്യസുരക്ഷാ ലൈസൻസ് പരിധിയിൽ കൊണ്ടുവരികയാണ് ലക്ഷ്യം. ഭക്ഷ്യസുരക്ഷാ ലൈസൻസിനായി സമർപ്പിക്കുന്ന അപേക്ഷകളിൽ വേഗത്തിൽ തീരുമാനമെടുക്കാനും മന്ത്രി വീണാ ജോർജ്‌ നിർദേശം നൽകി.

സ്വന്തമായി ഭക്ഷണമുണ്ടാക്കി വിൽക്കുന്നവർ, പെറ്റി റീടെയ്‌ലർ, തെരുവുകച്ചവടക്കാർ, ഉന്തുവണ്ടിയിൽ കച്ചവടം നടത്തുന്നവർ, താൽക്കാലിക കച്ചവടക്കാർ എന്നിവർക്ക് മാത്രമാണ് രജിസ്‌ട്രേഷൻ അനുമതിയോടെ പ്രവർത്തിക്കാവുന്നത്. ജീവനക്കാരെ ഉൾപ്പെടുത്തി തട്ടുകട നടത്തുന്നവരടക്കം ലൈസൻസ് എടുക്കണം. എന്നാൽ, നിരവധി കച്ചവടസ്ഥാപനങ്ങൾ ലൈസൻസിനുപകരം രജിസ്‌ട്രേഷൻ മാത്രം എടുത്തുപ്രവർത്തിക്കുന്നതായി കണ്ടെത്തിയതിനാലാണ്‌ പരിശോധനകൾ കർശനമാക്കിയത്‌.

ലൈസൻസിനായി foscos.fssai.gov.in  പോർട്ടലിലൂടെ അപേക്ഷിക്കാം. സാധാരണ ലൈസൻസുകൾക്ക് 2000 രൂപയാണ് ഒരു വർഷത്തേക്കുള്ള ഫീസ്.
ലൈസൻസ് ഇല്ലാത്തതിനാൽ അടച്ചുപൂട്ടൽ നടപടി നേരിടുന്ന സ്ഥാപനങ്ങൾക്ക്‌ ലൈസൻസ് എടുക്കുകയോ നിയമപരമായി ലൈസൻസിന് പൂർണമായ അപേക്ഷ നൽകുകയോ ചെയ്‌താലേ തുറന്നു പ്രവർത്തിക്കാൻ അനുമതിയുള്ളൂ.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top