03 November Sunday

പത്രപ്രവര്‍ത്തക പെന്‍ഷന്‍: 
4 തസ്‌തിക സൃഷ്ടിക്കും

വെബ് ഡെസ്‌ക്‌Updated: Thursday Sep 5, 2024


തിരുവനന്തപുരം
പത്രപ്രവർത്തക പെൻഷൻ, ഇതര പെൻഷൻ, മാധ്യമങ്ങളുമായി ബന്ധപ്പെട്ട അനുബന്ധജോലികൾ എന്നിവ സമയബന്ധിതമായി പൂർത്തിയാക്കാൻ വിവര പൊതുജന സമ്പർക്ക വകുപ്പിൽ നാലു തസ്‌തിക സൃഷ്ടിക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. ഡെപ്യൂട്ടി ഡയറക്ടർ, സെക്ഷൻ ഓഫീസർ, രണ്ട് അസിസ്‌റ്റന്റ്‌ തസ്‌തികകളാണ്‌ സൃഷ്ടിക്കുക.

സ്‌റ്റേറ്റ് സെൻട്രൽ ലൈബ്രറിയിൽ അഡ്മിനിസ്ട്രിറേറ്റീവ് ഓഫീസർ നിയമനത്തിന് പൊതുഭരണ വകുപ്പിൽ അണ്ടർ സെക്രട്ടറി റാങ്കിൽ തസ്‌തിക സൃഷ്ടിക്കും. കേരള ഡെന്റൽ കൗൺസിലിൽ സിസ്‌റ്റം അഡ്മിനിസ്ട്രേറ്റർ, കംപ്യൂട്ടർ അസിസ്‌റ്റന്റ്‌, യുഡി ക്ലർക്ക് എന്നിവയുടെ ഓരോ തസ്‌തികകളും എൽഡി ക്ലർക്കിന്റെ രണ്ടു തസ്‌തികകളും സൃഷ്ടിക്കും. സ്വീപ്പർ തസ്‌തികയിൽ ദിവസവേതനാടിസ്ഥാനത്തിൽ നിയമനം നടത്താനും നൈറ്റ് വാച്ചർ/സെക്യൂരിറ്റി സ്‌റ്റാഫ് തസ്‌തികയിൽ പുറംകരാർ നൽകാനും ഡെന്റൽ കൗൺസിൽ രജിസ്ട്രാർക്ക് അനുമതി നൽകി.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top