18 September Wednesday

ഡിജിപിയുടെ സംഘം മാധ്യമങ്ങൾക്ക് ചെറുത് ; തെറ്റിദ്ധരിപ്പിച്ച്‌ പ്രതിപക്ഷം

പ്രത്യേക ലേഖകൻUpdated: Thursday Sep 5, 2024


തിരുവനന്തപുരം
എഡിജിപിക്ക്‌ എതിരായ ആരോപണം അന്വേഷിക്കുന്നത്‌ ഡിജിപിയുടെ നേതൃത്വത്തിലുള്ള സംഘമായിട്ടും തെറ്റിദ്ധാരണ പരത്താൻ തുനിഞ്ഞ്‌ പ്രതിപക്ഷവും ഒരു സംഘം മാധ്യമങ്ങളും. എഡിജിപി എം ആർ അജിത്‌കുമാറിനെതിരെ പി വി അൻവർ എംഎൽഎ നൽകിയ പരാതി അന്വേഷിക്കാൻ പൊലീസ്‌ മേധാവി ഡിജിപി ഷെയ്‌ഖ്‌ ദർവേഷ്‌ സാഹിബിന്റെ നേതൃത്വത്തിലുള്ള സംഘത്തെയാണ്‌ മുഖ്യമന്ത്രി നിയോഗിച്ചത്‌. ഐജി  ജി സ്പർജൻകുമാർ, ഡിഐജി തോംസൺ ജോസ്‌, എസ്‌പിമാരായ എ ഷാനവാസ്‌, എസ്‌ മധുസൂദനൻ എന്നിവരാണ്‌ സംഘത്തിലുള്ളത്‌.  അന്വേഷിക്കുന്നത്‌ താഴേത്തട്ടിലുള്ള ഉദ്യോഗസ്ഥരായതിനാൽ പ്രഹസനമാകുമെന്നുമാണ്‌ പ്രതിപക്ഷവും ചില മാധ്യമങ്ങളും പ്രചരിപ്പിക്കുന്നത്‌. പൊലീസ്‌ മേധാവിയുടെ നേതൃത്വത്തിലാണ്‌ അന്വേഷണമെന്നതാണ്‌ വസ്തുത.

ഹേമ കമ്മറ്റി റിപ്പോർട്ടിനെത്തുടർന്ന്‌ എടുത്ത നടപടികളുടെ ഗുണം സർക്കാരിനും എൽഡിഎഫിനും കിട്ടരുതെന്ന വാശിയോടെ മാധ്യമങ്ങളും പ്രതിപക്ഷവും മുകേഷ്‌ എംഎൽഎ ഉടൻ രാജിവയ്ക്കണമെന്ന്‌ ആവശ്യപ്പെടുകയായിരുന്നു. 
കേസുകളുള്ള കോൺഗ്രസ്‌–-ബിജെപി എംപിമാരുടേയും എംഎൽഎമാരുടേയും എണ്ണം സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ പറയുകയും കുറ്റക്കാരെ സംരക്ഷിക്കില്ലെന്ന്‌ പ്രഖ്യാപിക്കുകയും ചെയ്തു. ഇതോടെ രാഷ്‌ട്രീയ ലക്ഷ്യത്തോടെയുള്ള നീക്കത്തിൽനിന്ന്‌ പ്രതിപക്ഷത്തിന്‌ പിന്മാറേണ്ടിവന്നു.

ഈ ഘട്ടത്തിലാണ്‌ അൻവറിന്റെ വാർത്താസമ്മേളനം. അത്‌ പലവിധത്തിൽ വഴിതിരിക്കാൻ മാധ്യമങ്ങൾ ശ്രമിച്ചു. അപ്പോഴാണ്‌, പൊലീസ്‌ സമ്മേളന വേദിയിൽവച്ച്‌ മുഖ്യമന്ത്രി പിണറായി വിജയൻ അന്വേഷണം പ്രഖ്യാപിച്ചത്‌. ഇതോടെ കഥമെനഞ്ഞവരെല്ലാം വെട്ടിലായി. സർക്കാരിന്റെയും സിപിഐ എമ്മിന്റേയും നിലപാടിനെ എങ്ങിനെ വളച്ചൊടിക്കാമെന്ന ആലോചനയായി പിന്നീട്‌. അതിന്റെ തുടർച്ചയാണ്‌ വസ്തുതാവിരുദ്ധ പ്രചാരണം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top