തിരുവനന്തപുരം
നിർമാണ തൊഴിലാളി ക്ഷേമനിധി ബോർഡിലെ പ്രശ്നങ്ങൾ ഉടൻ പരിഹരിക്കുമെന്ന് തൊഴിൽ മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. ഒരു മാസത്തെ പെൻഷൻ ഓണത്തിന് നൽകും. 60 കോടി രൂപയാണ് ഇതിനായി ചെലവഴിക്കുക. ബോർഡിന് സാമ്പത്തിക പ്രതിസന്ധിയുണ്ട്. 20 ലക്ഷത്തോളം അംഗങ്ങളും മൂന്നര ലക്ഷത്തിൽപരം പെൻഷൻകാരും നിലവിൽ ബോർഡിലുണ്ട്. നിലവിൽ 14 മാസത്തെ പെൻഷൻ കുടിശ്ശികയും ഏപ്രിൽ മുതലുള്ള മറ്റ് ആനുകൂല്യങ്ങളും നൽകാനുണ്ട്. 72 കോടി രൂപയാണ് ബോർഡിന്റെ പ്രതിമാസ ചെലവ്. ബോർഡിന്റെ പ്രധാന വരുമാനം ബിൽഡിങ് സെസിലൂടെ ലഭിക്കുന്നതാണ്.
തദ്ദേശസ്ഥാപനങ്ങൾ വഴി ഇത് പിരിച്ചെടുക്കും. ഇതിനായി പുതിയ സോഫ്റ്റ്‌വെയറായി. ഇതോടെ പെൻഷൻ അടക്കമുള്ള മറ്റു ആനുകൂല്യങ്ങൾ നൽകാൻ കഴിയും. ജനുവരി 15 വരെയുള്ള കാലയളവിൽ സെസ് പിരിക്കാനുള്ള ഉത്തരവാദിത്വം തൊഴിൽ വകുപ്പിനാണ്. ഇത് 400 കോടി രൂപയോളം വരും. ഇത് പിരിച്ചെടുക്കാൻ അദാലത്തുകൾ അടക്കം ഊർജിത ശ്രമം ഉണ്ടാകുമെന്നും മന്ത്രി അറിയിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..