26 December Thursday

ഹൃദയപൂർവം പദ്ധതി ; പങ്കുചേർന്ന്‌ വിദ്യാർഥികളും

വെബ് ഡെസ്‌ക്‌Updated: Tuesday Nov 5, 2024


ഉദയംപേരൂർ
മെഡിക്കൽ കോളജിലെ രോഗികൾക്കും കൂട്ടിരിപ്പുകാർക്കുമായി പൊതിച്ചോറ്‌ നൽകുന്ന ഡിവൈഎഫ്ഐ ഹൃദയപൂർവം പദ്ധതിയിലേക്ക്‌ 500ല്‍പ്പരം പൊതിച്ചോറ്‌ നൽകി പൂത്തോട്ട കെപിഎം ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥികളും പങ്കാളികളായി.

ഡിവൈഎഫ്ഐ ഉദയംപേരൂർ സൗത്ത് മേഖലാ കമ്മിറ്റി സംഘടിപ്പിച്ച ക്യാമ്പയിനിലാണ് സ്കൂളിലെ നാഷണൽ സർവീസ് സ്കീം നേതൃത്വത്തിൽ എല്ലാ വിദ്യാർഥികളും പങ്കാളികളായത്. പിടിഎ പ്രസിഡന്റ്‌ എ ജി വിജയനിൽനിന്ന് സിപിഐ എം ഉദയംപേരൂർ സൗത്ത് ലോക്കൽ സെക്രട്ടറി പി കെ ബാബു ഏറ്റുവാങ്ങി. രതു കൃഷ്ണൻ, സി ആർ വിശാൽ, കെ എസ് രാഹുൽ കൃഷ്ണൻ, നിഖിൽ രവി എന്നിവർ സംസാരിച്ചു. വിതരണത്തിലും വിദ്യാർഥികൾ പങ്കെടുത്തു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top