കോഴിക്കോട്
ജനങ്ങൾ പടുത്തുയർത്തിയ മഹത്തായ സഹകരണ പ്രസ്ഥാനത്തെ മാലപ്പടക്കം പോലെ പൊട്ടിക്കുമെന്ന പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ പ്രഖ്യാപനം സംഘപരിവാർ അജൻഡ നടപ്പാക്കലാണെന്ന് സിപിഐ എം ജില്ലാ സെക്രട്ടറി പി മോഹനൻ പറഞ്ഞു. സഹകരണ പ്രസ്ഥാനത്തെ തകർക്കുക എന്നത് ബിജെപിയുടെ അജൻഡയാണ്. അത് നടപ്പാക്കാൻ ക്വട്ടേഷൻ ഏറ്റെടുത്ത പ്രതിപക്ഷ നേതാവ് കേരള രാഷ്‌ട്രീയത്തിലെ പരിഹാസ്യ കഥാപാത്രമായി മാറിയെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു.
ചേവായൂർ സഹകരണ ബാങ്ക് തെരഞ്ഞെടുപ്പ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് പൊലീസ് കമീഷണർ ഓഫീസിലേക്ക് കോൺഗ്രസ് നടത്തിയ മാർച്ചിൽ നേതാക്കൾ നടത്തിയ കൊലവിളി കോഴിക്കോട്ടുകാരുടെ പ്രബുദ്ധതയെ അപഹസിക്കുന്നതാണ്. കോഴിക്കോട്ട് നേതാക്കൾ നടത്തിയ പ്രഖ്യാപനങ്ങൾ നടപ്പാക്കാൻ കോൺഗ്രസിന് തന്റേടമുണ്ടോ? സതീശനും കെ സുധാകരനും പറയുന്നത് കേട്ട് പ്രവർത്തകർ ജനങ്ങളുടെ മേൽ കുതിരകയറാൻ വന്നാൽ അത് അപകടമുണ്ടാക്കും. ജനങ്ങളെ അണിനിരത്തി ചെറുത്തു തോൽപ്പിക്കേണ്ടിവരുമെന്നും പി മോഹനൻ പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..