കോലഞ്ചേരി
പൂതൃക്ക ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ വിദ്യാർഥികളുടെ റേഡിയോ പ്രക്ഷേപണം ആരംഭിച്ചു. പ്രധാന വാർത്തകൾ, ഗാനതരംഗിണി, ശാസ്ത്രരംഗം, കൃഷിപാഠം, കവിയരങ്ങ് എന്നിവ അവതരിപ്പിച്ചു. എല്ലാ തിങ്കളാഴ്ചയും ഉച്ച ഇടവേളയിലാണ് റേഡിയോ പ്രക്ഷേപണം.
പ്രോഗ്രാം ഹെഡ് ബോബി തെരേസ കുര്യാക്കോസ് നേതൃത്വം നൽകി. ബ്ലെസി സജീവ്, ബെറ്റ്സി സജീവ്, അഡ്‌ലിൻ എൽദോസ്, മന്ന മേരി എൽദോസ്, മിയ എന്നിവർ റേഡിയോ ജോക്കികളായി. സ്കൂൾ ഐടി വിഭാഗത്തിന്റെ സഹകരണത്തോടെയായിരുന്നു പരിപാടി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..