അങ്കമാലി
നഗരസഭയുടെ കീഴിലുള്ള ബ്ലോക്ക് റിസോഴ്സ് സെന്റർ ഭിന്നശേഷി വാരാചരണത്തിന്റെ ഭാഗമായി പ്രചാരണജാഥ സംഘടിപ്പിച്ചു. ഗസ്റ്റ്ഹൗസ് ജങ്‌ഷനിൽനിന്ന് വാദ്യമേളങ്ങളുമായി ആരംഭിച്ച പ്രചാരണജാഥ മുനിസിപ്പൽ ചെയർമാൻ മാത്യു തോമസ് ഫ്ലാഗ്ഓഫ് ചെയ്തു. നഗരസഭാ വൈസ് ചെയർപേഴ്സൺ സിനി മനോജ് അധ്യക്ഷയായി.
കെഎസ്ആർടിസി സ്റ്റാൻഡ് കവാടത്തിൽ എത്തിയ പ്രചാരണജാഥയെ ജില്ലാ വിദ്യാഭ്യാസ പരിശീലനകേന്ദ്രത്തിലെ വിദ്യാർഥിനികൾ ഫ്ലാഷ്‌മോബ് നടത്തി സ്വീകരിച്ചു. സ്റ്റാൻഡിൽ സ്ഥാപിച്ചിരുന്ന ബിഗ് ക്യാൻവാസ് റോജി എം ജോൺ എംഎൽഎ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കൊച്ചുത്രേസ്യ തങ്കച്ചൻ, റീത്ത പോൾ, സീന പോൾ, രേവമ്മ ദാസ്, ഷീജ രത്‌നം തുടങ്ങിയവർ സംസാരിച്ചു. വാരാചരണത്തിന്റെ സമാപനം ആറിന് സിഎസ്‌എ ഓഡിറ്റോറിയത്തിൽ നടക്കും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..