05 December Thursday

ക്രിസ്മസിനെ വരവേല്‍ക്കും 
നിർമലയിലെ ഭീമൻ നക്ഷത്രം

വെബ് ഡെസ്‌ക്‌Updated: Thursday Dec 5, 2024


മൂവാറ്റുപുഴ
ക്രിസ്മസിനെ വരവേല്‍ക്കാന്‍ 55 അടി ഉയരവും 30 അടി വീതിയുമുള്ള ഭീമന്‍ നക്ഷത്രവുമായി മൂവാറ്റുപുഴ നിര്‍മല കോളേജ്. പ്രധാന മന്ദിരത്തിന്റെമുന്നിൽ സ്ഥാപിച്ച നക്ഷത്രത്തിൽ കോളേജിലെ 3000 വിദ്യാര്‍ഥികളുടെയും എല്ലാ അധ്യാപകരുടെയും ജീവനക്കാരുടെയും ചിത്രങ്ങൾ പതിപ്പിച്ചിട്ടുണ്ട്‌.

ഹരിത കലാലയം പദവി ലഭിച്ച കോളേജിൽ പ്ലാസ്റ്റിക് പൂര്‍ണമായി ഒഴിവാക്കിയാണ് നക്ഷത്രം നിര്‍മിച്ചത്. ഒരുമാസംകൊണ്ടാണ്‌ നിർമാണം. "നിര്‍മല സൂപ്പറാണ് വിദ്യാര്‍ഥികളെ സ്റ്റാറാക്കും' എന്ന ആശയമാണ് ഇതിലൂടെ വിളംബരം ചെയ്യുന്നത്. കോളേജ് മാനേജർ മോണ്‍. ഡോ. പയസ് മലേക്കണ്ടത്തില്‍ നക്ഷത്രം പ്രദർശിപ്പിച്ചു. കോളേജ് പ്രിന്‍സിപ്പല്‍ ഫാ. ഡോ. ജസ്റ്റിന്‍ കെ കുര്യാക്കോസ്, ഫാ. പോള്‍ കളത്തൂര്‍, പ്രൊഫ. എ ജെ ഇമ്മാനുവല്‍, ഡോ. സോണി കുര്യാക്കോസ്, ഡോ. ജിജി കെ ജോസഫ്, ഡിന്ന ജോണ്‍സന്‍ എന്നിവരാണ് നക്ഷത്രനിര്‍മാണത്തിന് നേതൃത്വം നല്‍കിയത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top