10 September Tuesday

തിരക്കൊഴിയാതെ 
സിന്ധുമോൾ

വെബ് ഡെസ്‌ക്‌Updated: Tuesday Apr 6, 2021

പിറവം
നിശബ്ദപ്രചാരണത്തിന്റെ ദിവസം പതിവുപോലെ തിരക്കിലായിരുന്നു പിറവം മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി ഡോ. സിന്ധുമോൾ ജേക്കബ്. അവസാനവട്ടം വോട്ടർമാരെ നേരിൽക്കണ്ട്‌ വോട്ട് അഭ്യർഥിക്കുകയായിരുന്നു സിന്ധുമോൾ. തിങ്കളാഴ്ച രാവിലെ കൂത്താട്ടുകുളം, ഇലഞ്ഞി പ്രദേശങ്ങളിലെ പ്രധാനപ്പെട്ട വ്യക്തികളെയും കോളനികളും സന്ദർശിച്ചു. മണീട്, ആമ്പല്ലൂർ, എടയ്ക്കാട്ടുവയൽ പ്രദേശങ്ങളിലെ പ്രധാന കേന്ദ്രങ്ങളും സന്ദർശിച്ചു. മണ്ഡലത്തിന്റെ പൊതുപ്രശ്നങ്ങൾ പ്രചരണവേളയിൽ ഉന്നയിക്കാനായത്‌ നേട്ടമാകുമെന്ന് ഡോ. സിന്ധുമോൾ ജേക്കബ് പറഞ്ഞു.

കടുത്തുരുത്തി മണ്ഡലത്തിലെ നമ്പർ 34 ബൂത്തായ ഉഴവൂർ സെന്റ് ജോവാനാൻ യുപി സ്കൂളിൽ സിന്ധുമോൾ ജേക്കബ് വോട്ട് രേഖപ്പെടുത്തും. പിറവം മണ്ഡലത്തിലെ നമ്പർ 139 ബൂത്തായ തിരുമാറാടി ഗവ. വിഎച്ച്എസ്എസിൽ യുഡിഎഫ് സ്ഥാനാർഥി അനൂപ് ജേക്കബ് വോട്ട് ചെയ്യും.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top